മൂസോടി അദീക്കയിൽ കടലിൽ മൽസ്യബന്ധന തോണി മറിഞ്ഞു; രണ്ട് പേർക്ക് പരിക്ക്

0
255

ഉപ്പള (www.mediavisionnews.in) :  ഉപ്പള അദീക്കയില്‍ കടലില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി. പത്ത് മത്സ്യത്തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കുമ്പള പെര്‍വാഡ് കടപ്പുറത്തെ മത്സ്യത്തൊഴിലാളികളായ ഉസ്മാന്‍(40), മുഹമ്മദ് ഹനീഫ്(38), സൈനുദ്ദീന്‍(28), മുഹമ്മദ് ഫനീഫ(30), ഹസന്‍കുഞ്ഞി (28), മുഹമ്മദ് ഹനീഫ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് രക്ഷപ്പെട്ടത്.

ഇന്നലെ ഉച്ചയോടെ അദീക്കയില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ ഇവരുടെ ഫൈബര്‍ ബോട്ട് മറിയുകയായിരുന്നു. മറ്റൊരു തോണിയില്‍ മീന്‍ പിടിക്കുകയായിരുന്ന തൊഴിലാളികളാണ് ഇവരെ രക്ഷപ്പെടുത്തിയത്. തീരദേശ പൊലീസിന്റെ സഹായം തേടിയെങ്കിലും അവര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു. പെര്‍വാഡിലെ മുഹമ്മദ് ഹനീഫയുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here