മുസ്ലിം യൂത്ത് ലീഗ് കുമ്പള പഞ്ചായത്ത്‌ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

0
200

കുമ്പള: (www.mediavisionnews.in) നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് മുസ്ലിം യൂത്ത് ലീഗ് നടത്തിയ മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി കുമ്പള പഞ്ചായത്ത്‌ കമ്മിറ്റി പ്രതിനിധി സമ്മേളനവും, കൗൺസിൽ മീറ്റും സംഘടിപ്പിച്ചു. പ്രതിനിധി സമ്മേളനം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്തു. എം.പി ഖലീദ് അദ്ധ്യക്ഷത വഹിച്ചു. കെ.എം അബ്ബാസ് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് പഞ്ചായത്ത്‌ പ്രസിഡണ്ട് അഡ്വ: സകീർ അഹ്‌മദ്‌ പതാക ഉയർത്തി.

യൂത്ത് ലീഗ് ജില്ലാ ട്രഷറർ യൂസിഫ് ഉളുവാർ പ്രമേയ വിശദീകരണ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി വി.പി അബ്ദുൽ ഖാദർ, ലീഗ് മണ്ഡലം ട്രഷറർ അഷ്‌റഫ്‌ കർള, സെക്രട്ടറി എ.കെ ആരിഫ്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അസീസ് കളത്തൂർ, ജിദ്ദ മക്ക കെ.എം.സി.സി ജില്ലാ പ്രസിഡന്റ്‌ ഹസ്സൻ ബത്തേരി, ലീഗ് പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി അഷ്‌റഫ്‌ കൊടിയമ്മ, ട്രഷറർ, ടി.എം സുഹൈബ, ബി.എം മുഹമ്മദാലി, അഹ്‌മദ്‌ കുഞ്ഞി,റഹ്മാൻ ആരിക്കാടി, സിദ്ദിഖ് ദണ്ഡഗോളി സംസാരിച്ചു.

പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള കൗൺസിൽ മീറ്റ് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി എം അബ്ബാസ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഗോൾഡൻ റഹ്മാൻ എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ സംസാരിച്ചു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ്‌ യു.കെ സൈഫുല്ല തങ്ങൾ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

പ്രസിഡണ്ടായി എം.പി ഖലീദ്നെയും വൈസ്.പ്രസിഡണ്ടുമാരായി സിദ്ദിഖ് പേരാൽ, അബ്ബാസ് കൊടിയമ്മ, ഹംസ ആരിക്കാടി, മുജീബ് റഹ്മാൻ പേരാളിനെയും ജനറൽ സെക്രട്ടറിയായി യൂനിസ് മൊഗ്രാലിനേയും ജോ.സെക്രട്ടറിമാരായി സംശുദീൻ വളവിൽ, ഹസ്സൈനാർ കോയിപ്പാടി, പി എച്ച് ആസാഹരി എന്നിവരെയും ട്രഷറായി നൗഫൽ കുമ്പളനെയും തിരഞ്ഞെടുത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ. 

LEAVE A REPLY

Please enter your comment!
Please enter your name here