മാരുതി സുസുക്കിയുടെ എസ് പ്രെസോ വിപണിയിലെത്തി

0
268

ന്യൂഡൽഹി (www.mediavisionnews.in) :  വാഹനപ്രേമികള്‍ ആകാഷയോടെ കാത്തിരുന്ന മാരുതി സുസുക്കിയുടെ എസ് പ്രെസോ വിപണിയിലെത്തി. 3.69 ലക്ഷം മുതല്‍ 4.91 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. അടിസ്ഥാന വകഭേദത്തിന് 3.69 ലക്ഷം രൂപയും എല്‍.എക്‌സ്.ഐ വകഭേദത്തിന് 4.05 ലക്ഷം രൂപയും വി.എക്‌സ്.ഐയ്ക്ക് 4.24 ലക്ഷം രൂപയും വി.എക്‌സ്.ഐ എ.ജി.എസിന് 4.67 ലക്ഷം രൂപയും വി.എക്‌സ്.ഐ പ്ലസിന് 4.48 ലക്ഷം രൂപയും വി.എക്‌സ്.ഐ പ്ലസ് എ.ജി.എസിന് 4.91 ലക്ഷം രൂപയുമാണ് വില.

മികച്ച സീറ്റുകളും സെഗ്‌മെന്റിലെ തന്നെ ഏറ്റവും മികച്ച ഫീച്ചറുകളുമായിട്ടാണ് എസ് പ്രെസോ എത്തിയിരിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, എജിഎസ് ഗിയര്‍ബോക്‌സുകളില്‍ വാഹനം ലഭിക്കും. ലിറ്ററിന് 21.7 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. എസ്.യു.വി ചന്തം വേണ്ടുവോളമുള്ള കാറിന് ബോള്‍ഡായ മുന്‍ഭാഗവും പിന്‍ ഭാഗവുമാണ്.

എസ്.യു.വി ലുക്ക് തോന്നിക്കാന്‍ വേണ്ടി മസ്‌കുലറായ വീല്‍ ആര്‍ച്ചുകളും ഉയര്‍ന്ന ബോണറ്റും വലിപ്പമുള്ള മുന്‍പിന്‍ ബംപറുകളും സ്‌കഫ് പ്ലേറ്റുകളുമൊക്കെ കാറിലുണ്ട്. സ്‌റ്റൈലിഷായ ഡ്യുവല്‍ ടോണ്‍ ഇന്റീരിയറാണ് കാറിനുള്ളത്. ഡാഷ്‌ബോര്‍ഡിന്റെ മധ്യത്തിലാണ് മീറ്റര്‍ കണ്‍സോളിന്റെ സ്ഥാനം.

സെഗ്‌മെന്റില്‍ തന്നെ ഏറ്റവും മികച്ച സുരക്ഷയും സ്‌റ്റൈലുമായാണ് എസ് പ്രെസോ എത്തുന്നത് എന്നാണ് മാരുതിയുടെ അവകാശവാദം. എ.ബി.എസ് വിത്ത് ഇ.ബി.ഡി, എയര്‍ബാഗ് തുടങ്ങി പത്തില്‍ അധികം സുരക്ഷാ സംവിധാനങ്ങളുമായാണ് കാര്‍ പുറത്തിറങ്ങുന്നത്. ഹാര്‍ടെക് പ്ലാറ്റ്‌ഫോമിന്റെ അഞ്ചാം തലമുറയിലാണ് എസ് പ്രസോയുടെ നിര്‍മാണം. ബിഎസ് ആറ് നിലവാരത്തിലുള്ള 1 ലീറ്റര്‍ കെ10 എന്‍ജിനാണ് കാറിന് കരുത്തു പകരുന്നത്. പൂര്‍ണ്ണമായും ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മിക്കുന്ന കാറാണ് എസ് പ്രെസോ. ഇന്ത്യ കൂടാതെ സൗത്ത് അമേരിക്ക, ആഫ്രിക്കന്‍ രാജ്യങ്ങളിലും എസ് പ്രെസോ വില്‍പനയ്‌ക്കെത്തും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here