മയക്കുമരുന്ന് കടത്തും വധശ്രമവും ഉള്‍പ്പെടെ 15ഓളം കേസുകളിലെ പ്രതി പിടിയില്‍

0
198

ഉപ്പള (www.mediavisionnews.in): മയക്കുമരുന്ന് കടത്തും മദ്യക്കടത്തും വധശ്രമവും ഉള്‍പ്പെടെ 15ഓളം കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് തന്ത്രപരമായി പിടികൂടി. അമീര്‍ എന്ന ഡിക്കി അമ്മിയാണ് പിടിയിലായത്. നിരവധി കളവ്, വീടാക്രമണം, ഗള്‍ഫുകാരനെ തട്ടിക്കൊണ്ടുപോയി തോക്കുകാട്ടി ഭീഷണിപ്പെടുത്തി പണം തട്ടല്‍ തുടങ്ങിയ കേസുകളില്‍ പ്രതിയായ അമീര്‍ പൊലീസിനെ കബളിപ്പിച്ച് ഒളിവില്‍ കഴിയുകയായിരുന്നു.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പൊലീസിനെ മുള്‍മുനയില്‍ നിര്‍ത്തിയ നിരവധി കേസുകള്‍ക്ക് പിന്നില്‍ അമീറുണ്ടായിരുന്നു. അമീറിനെ കണ്ടെത്താന്‍ പൊലീസ് ഊര്‍ജിതമായി അന്വേഷിച്ചുവരികയായിരുന്നു. കൂട്ടാളികളില്‍ മിക്കവരും വിവിധ കേസുകളിലായി ജയിലിലായതോടെ ഒറ്റപ്പെട്ട അമീര്‍ പൊലീസില്‍ നിന്ന് രക്ഷപ്പെടാനായി പെര്‍മുദ ഭാഗത്തെ വനത്തില്‍ കഴിയുകയായിരുന്നുവത്രെ. യഥാസമയം ഭക്ഷണവും മയക്കുമരുന്നും കിട്ടാത്തതിനാല്‍ അമീര്‍ അസ്വസ്ഥനായിരുന്നുവെന്നും പറയുന്നു.

കഴിഞ്ഞ ദിവസം അമീറിന്റെ സുഹൃത്ത് പെര്‍മുദെയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണവുമായി പോകുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. ഇതോടെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇന്ന് രാവിലെ ബേക്കൂറിലെ ബന്ധുവീട്ടില്‍ അമീര്‍ ഉള്ളതായി പൊലീസിന് വിവരം ലഭിച്ചു.

ഇതേ തുടര്‍ന്ന് കുമ്പള സി.ഐ രാജീവന്‍ വലിയവളപ്പ്, ക്രൈം എസ്.ഐ രത്‌നാകരന്‍ പെരുമ്പള, പൊലീസുകാരായ അഭിലാഷ്, പ്രതീഷ് ഗോപാലന്‍, ഡെന്നീസ് എന്നിവര്‍ വേഷം മാറി കാറില്‍ ഇവിടെ എത്തി. കാര്‍ കണ്ടതോടെ അമീര്‍ വീടിന്റെ പിറക് വശം വഴി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പിന്തുടര്‍ന്ന പൊലീസ് അമീറിനെ പിടികൂടുകയായിരുന്നു. ഉച്ചയോടെയാണ് പിടിയിലായത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ. 

LEAVE A REPLY

Please enter your comment!
Please enter your name here