കാസറഗോഡ്: (www.mediavisionnews.in) മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മും, മുസ്‌ലിം ലീഗും തമ്മില്‍ ഒത്തുകളിക്കുകയാണെന്ന ആരോപണവുമായി ബിജെപി രംഗത്ത്. മുഖ്യമന്ത്രിയും, ലീഗ് നേതാക്കളും സിപിഎമ്മും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് മുന്‍ എംഎല്‍എ സി.എച്ച് കുഞ്ഞമ്പുവിനെ ഒഴിവാക്കി എം.ശങ്കര്‍ റൈയെ സ്ഥാനാര്‍ഥിയാക്കിയതെന്നാണ് ആരോപണം .
സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ കാലതാമസം നേരിട്ടെങ്കിലും അതൊന്നും മഞ്ചേശ്വരത്തെ സാധ്യതകള്‍ക്ക് മങ്ങലേല്‍പിക്കില്ലെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. അര്‍എസ്എസിന്റെ മേല്‍നോട്ടത്തിലായിരിക്കും പ്രചാരണ പ്രവര്‍ത്തനങ്ങള്‍. മുസ്‌ലിം ലീഗിനെ സഹായിക്കാനായി സിപിഎം അവസാന നിമിഷം സ്ഥാനാര്‍ഥിയെ മാറ്റുകയായിരുന്നെന്നാണ് ബിജെപി ജില്ലാഘടകം ആരോപിക്കുന്നു. പി.കെ.കുഞ്ഞാലിക്കുട്ടിയും, പിണറായി വിജയനും തമ്മിലുണ്ടാക്കിയ രഹസ്യധാരണയെ തുടര്‍ന്നാണ് എം.ശങ്കര്‍ റൈ മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയായത്.
അതെസമയം നാളെ നടക്കുന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനോടെ പ്രചാരണത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കാനുള്ള ഒരുക്കാലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ചെല്ലുന്നിടത്തെല്ലാം തുളുനാട്ടിലെ പാരമ്പര്യ കലാരുപങ്ങള്‍ അവതരിപ്പിച്ചാണ് ശങ്കര്‍ റൈയുടെ പര്യടനം.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.