മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: ഒരാൾ കൂടി നാമനിർദേശ പത്രിക നൽകി

0
290

മഞ്ചേശ്വരം: (www.mediavisionnews.in) നിയമസഭാ ഉപതിരഞ്ഞെടുപ്പിനായി ഒരാൾ കൂടി നാമനിർദേശ പത്രിക സമർപ്പിച്ചു. കുമ്പള നാരായണമംഗലത്തെ ഇർഷാദ് മൻസിലിലെ കെ.അബ്ദുള്ളയാണ് പത്രിക സമർപ്പിച്ചത്. 59 വയസ്സുകാരനായ ഇദ്ദേഹം സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്. വരണാധികാരിയായ ഡെപ്യൂട്ടി കളക്ടർ (എൽ.ആർ.) എൻ.പ്രേമചന്ദ്രൻ മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. കഴിഞ്ഞ ദിവസം തമിഴ്നാട് സേലം സ്വദേശിയായ ഡോ. കെ.പദ്മരാജൻ പത്രിക സമർപ്പിച്ചിരുന്നു. ഇതോടെ പത്രിക സമർപ്പിച്ചവരുടെ എണ്ണം രണ്ടായി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here