മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: ഇടതുമുന്നണി മണ്ഡലം കൺവെൻഷൻ 29-ന് ഉപ്പളയിൽ

0
203

മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയെ വിജയിപ്പിക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങാൻ എൽ.ഡി.എഫ്. മണ്ഡലം നേതൃയോഗം തീരുമാനിച്ചു. മണ്ഡലം കൺവെൻഷൻ 29-ന് ഉപ്പളയിൽ നടക്കും. മൂന്നിന് മെട്രോഹാളിൽ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. എട്ട് പഞ്ചായത്തുകളിലായി പതിനെട്ട് ലോക്കൽ തിരഞ്ഞെടുപ്പ് കമ്മിറ്റികൾ രൂപവത്കരിക്കും. ലോക്കൽ കൺവെൻഷനുകൾ ഒക്ടോബർ ഒന്നുമുതൽ മൂന്നുവരെ നടക്കും. ബൂത്തു കമ്മിറ്റികൾ ഉടൻ രൂപവത്കരിക്കും.

ഹൊസങ്കടിയിൽ ചേർന്ന നേതൃയോഗം ജില്ലാ കൺവീനർ കെ.പി.സതീഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം കെ.ആർ.ജയാനന്ദ അധ്യക്ഷതവഹിച്ചു. ഡോ. വി.പി.പി.മുസ്തഫ പ്രവർത്തനരേഖ അവതരിപ്പിച്ചു. സി.പി.ഐ. ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ, ഘടകകക്ഷി നേതാക്കളായ ഡോ. കെ.എ.ഖാദർ, മൊയ്തീൻ കുഞ്ഞികളനാട്, എം.അനന്തൻ നമ്പ്യാർ, അഹമ്മദ് കുമ്പള, പി.രാമചന്ദ്രൻ, ബി.വി.രാജൻ, അസീസ് കടപ്പുറം തുടങ്ങിയവർ സംസാരിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here