മഅദനിയുടെ ആരോഗ്യനില ഗുരുതരം; കേരളം ഇടപെടണമെന്ന് പി.ഡി.പി

0
239

ബെംഗളൂരു : (www.mediavisionnews.in) പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യസ്ഥിതി ദിനം പ്രതി മൂര്‍ച്ഛിച്ച് വരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പി.ഡി.പി കേന്ദ്ര കമ്മിറ്റി.

മഅദനിയുടെ വിചാരണ നീളുന്നതിനാല്‍ കൃത്യമായി ചികിത്സ നല്‍കാന്‍ സാധിക്കുന്നില്ലെന്നും വിചാരണ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നുമാണ് പി.ഡി.പിയുടെ ആവശ്യം.

പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മഅദനിയെ ബെംഗളൂരുവിലെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവയവങ്ങളുടെ പ്രവര്‍ത്തനത്തേയും അസുഖം സാരമായി ബാധിച്ചിട്ടുണ്ട്.

മലപ്പുറത്ത് പൊലീസുകാര്‍ക്കു നേരെ മണല്‍മാഫിയയുടെ ആക്രമണം ഉണ്ടാകുന്നത് ഇതാദ്യമല്ല. മണല്‍ മാഫിയയെ വേട്ടയാടുന്നതിനിടെ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റ സംഭവങ്ങള്‍ വാര്‍ത്തയായിട്ടുണ്ട്. 2015ല്‍ മണല്‍ മാഫിയയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേ് ശരീരം തളര്‍ന്ന എസ് ഐ രാജന്‍റെ അവസ്ഥയും ഏറെ ചര്‍ച്ചയായിരുന്നു.

വിചാരണ പൂര്‍ത്തിയാക്കുന്നതില്‍ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ലംഘിച്ചെന്നും നടപടികള്‍ നീളുന്നത് വിദഗ്ധ ചികിത്സ നേടാന്‍ തടസ്സമാകുന്നുവെന്നും പി.ഡി.പി നേതാക്കള്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണും.

ബെംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് 2010 ആഗസ്റ്റ് 17 നാണ് മഅദനിയെ കര്‍ണാടക പൊലീസ് അറസ്റ്റു ചെയ്തത്. അന്നു മുതല്‍ ഈ കേസില്‍ വിചാരണത്തടവുകാരനായി കഴിയുകയാണ് അദ്ദേഹം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here