പ്രവർത്തനം ശക്തിപ്പെടുത്താൻ കർമ്മ പദ്ധതിയുമായി അബുദാബി മംഗൽപ്പാടി പഞ്ചായത്ത് കെ.എം.സി.സി

0
193

അബുദാബി: (www.mediavisionnews.in) ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലുമുള്ള പ്രവർത്തകരെ ഉൾകൊള്ളിച്ചു കൊണ്ടും സജീവമായ പ്രവർത്തനങ്ങൾക്ക് അബുദാബി മംഗൽപ്പാടി പഞ്ചായത്ത് കെ.എം.സി.സി നേതൃയോഗം പരിപാടികൾ ആസൂത്രണം ചെയ്തു. പ്രസിഡണ്ട് ബി.എ.ഒ അസിഫ് ബന്തിയോട് അധ്യക്ഷത വഹിച്ചു.

മണ്ഡലം കമ്മിറ്റിയുടെ നിർദേശ പ്രകാരം പഞ്ചായത്ത് കമ്മിറ്റി പ്രവർത്തനം ഊർജ്ജിതമാക്കുന്നതിന് വേണ്ടി വിളിച്ചു ചേർത്ത പഞ്ചായത്ത് തല നേതൃത യോഗം മണ്ഡലം പ്രസിഡണ്ട് സെഡ്. എ.മൊഗ്രാൽ ഉൽഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഇർഷാദ് പാചാണിയെ യോഗം അഭിനന്ദിച്ചു.

കെ.എം.സി.സി കെയർ, ശിഫാഹു റഹ്‌മ പദ്ധതികളിൽ കൂടുതൽ അംഗങ്ങളെ ചേർക്കാൻ കലന്തർ ഷാ ബന്തിയോട്, ബി.എo ആസിഫ്, ഹനീഫ് വളപ്പ്, സവാദ് ബന്തിയോട് എന്നിവരെ കോ ഓർഡിനാറ്റർമാരായി തെരഞ്ഞെടുത്തു. ഡിസംബർ ആദ്യവാരം വിപുലമായ കൺവെൻഷൻ നടത്താൻ തീരുമാനിച്ചു. മണ്ഡലം നിരീക്ഷകൻ അബ്ദുൽ റഹ്മാൻ കമ്പള ബായാർ, മണ്ഡലതല പരിപാടികൾ വിശദീകരിച്ചു. കലന്തർ ഷാ, ഇർഷാദ് പാചാണി, അഷ്റഫ് ബസ്ര, ഹനീഫ വളപ്പ്, ലത്തീഫ് ചിന്നമുഗർ, മുർത്തസ നയബസാർ, കബീർ കുക്കാർ, മുസ്തഫ പെരിങ്കടി തുടങ്ങിയവർ സംബന്ധിച്ചു. സവാദ് ബന്തിയോട് സ്വാഗതം പറഞ്ഞു.

  മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here