‘പത്രപ്രവർത്തകർക്ക് നേരെയുള്ള അക്രമണം’ കുമ്പള പ്രസ്സ് ഫോറം പ്രതിഷേധിച്ചു

0
217

കുമ്പള (www.mediavisionnews.in) :മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്‌ വാർത്ത റിപ്പോർട്ടുചെയ്യാൻ പോയ ഏഷ്യാനെറ്റ്‌ ന്യൂസ്‌ വാർത്താ സംഘത്തിനുനേരെ ഹൊസങ്കടിയിൽ ഉണ്ടായ ആക്രമണത്തിൽ കുമ്പള പ്രസ്സ് ഫോറം ശക്തമായി പ്രതിഷേധിച്ചു.

ഏഷ്യാനെറ്റ് റിപ്പോർട്ടർ മുജീബ് ചെറിയാംപുറം, ക്യാമറാമാനും പത്രപ്രവർത്തക യൂണിയൻ ജില്ലാ ട്രഷററുമായ സുനിൽ കുമാറിനെയുമാണ്‌ ഒരു സംഘം ബിജെപി പ്രവർത്തകർ ആക്രമിച്ചത്‌. സുനിൽ കുമാറിനെ വളഞ്ഞുവച്ച് മർദിക്കുകയും മുജീബിനെ ഭീഷണിപ്പെടുത്തി ഓടിക്കുകയുമായിരുന്നു.

അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സുരക്ഷിതമായ മാധ്യമ പ്രവർത്തനത്തിന് സാഹചര്യമൊരുക്കണമെന്നും കുമ്പള പ്രസ്സ് ഫോറം പ്രസിഡന്റ് സുരേന്ദ്രൻ ചീമേനി സെക്രട്ടറി അബ്ദുല്ല കുമ്പള എന്നിവർ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here