ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് പുതിയ സെവാഗിനെ കിട്ടും: ഗവാസ്‌ക്കര്‍

0
266

ന്യൂഡല്‍ഹി (www.mediavisionnews.in): ടെസ്റ്റില്‍ ഓപ്പണറാകുന്നതോടെ രോഹിത്ത് ശര്‍മ്മ സെവാഗിന്റെ പിന്‍ഗാമിയാകുമെന്ന് ഇതിഹാസ താരം ഗവാസ്‌ക്കര്‍. ടെസ്റ്റില്‍ ഓപ്പണിംഗിന് ഇറങ്ങുമ്പോള്‍ ഷോട്ട് സെലക്ഷനില്‍ രോഹിത്ത് ശ്രദ്ധിക്കണമെന്നും ഗവാസ്‌ക്കര്‍ കൂട്ടിചേര്‍ത്തു. സ്വിംഗ് നേരിടുമ്പോഴുളള രോഹിത്തിന്റെ പതര്‍ച്ചയാണ് ഗവാസ്‌ക്കര്‍ സൂചിപ്പിക്കുന്നത്.

‘നിശ്ചിത ഓവര്‍ ക്രിക്കറ്റും ടെസ്റ്റും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഉപയോഗിക്കുന്ന വെള്ള പന്ത് അഞ്ചോവറുകള്‍ക്ക് അപ്പുറം സ്വിങ് ചെയ്യില്ല. എന്നാല്‍ ടെസ്റ്റില്‍ ഉപയോഗിക്കുന്ന ചുവന്ന പന്ത് 35-40 ഓവര്‍ കഴിഞ്ഞാലും സ്വിങ് ചെയ്യുമെന്ന് ഗവാസ്‌കര്‍ പറയുന്നു

സ്വിങ് ബൗളിങിനെതിരേ കളിക്കുമ്പോള്‍ രോഹിത് നേരത്തേ പതറിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ടെസ്റ്റില്‍ ബാറ്റ് ചെയ്യുമ്പോള്‍ ഷോട്ട് സെലക്ഷനില്‍ രോഹിത് ശ്രദ്ധിച്ചേ തീരൂ’ ഗവാസ്‌ക്കര്‍ ഉപദേശിക്കുന്നു.

പന്തിന്റെ സ്വിങ് കൂടി മനസ്സിലാക്കി വേണം രോഹിത് ടെസ്റ്റില്‍ കളിക്കേണ്ടത്. ഷോട്ട് സെലക്ഷന്‍ കൃത്യമായാല്‍ അദ്ദേഹത്തിനു നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ മാജിക്ക് ടെസ്റ്റിലും ആവര്‍ത്തിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും ഗവാസ്‌കര്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

ടെസ്റ്റില്‍ ഒരു മധ്യനിര ബാറ്റ്സ്മാനെ ഇന്ത്യ ഓപ്പണിങിലേക്കു കൊണ്ടുവരുന്നത് ഇതാദ്യമായല്ല. നേരത്തേ സെവാഗും മധ്യനിരയിലാണ് കരിയറിന്റെ തുടക്കത്തില്‍ കളിച്ചത്. പിന്നീട് ഓപ്പണറായതോടെയാണ് സെവാഗ് തന്റെ യഥാര്‍ത്ഥ ഫോം പുറത്തെടുത്തത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here