ഡ്രൈവിങ്ങിനിടെ ബ്ലൂ ടൂത്ത് ഉപയോഗിച്ച് സംസാരിക്കാം

0
208

തിരുവനന്തപുരം (www.mediavisionnews.in) : ഡ്രൈവിങ്ങിനിടെ ബ്ലൂ ടൂത്ത് ഉപയോഗിച്ച് സംസാരിക്കുന്നത് കുറ്റകരമല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. നിയമത്തിലെ പുതിയ ഭേദഗതി അനുസരിച്ച് കയ്യില്‍ പിടിച്ച് ഉപയോഗിക്കുന്ന വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്കാണ് വിലക്കുള്ളത്. എന്നാല്‍ കയ്യില്‍ പിടിക്കാതെയുള്ള ഉപകരണം ഉപയോഗിച്ച് സംസാരിക്കാമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. അപകടകരമായി വാഹനമോടിക്കുന്നത് സംബന്ധിച്ച 184-ാം വകുപ്പിലാണ് (അനുബന്ധം-സി) ഈ ഭേദഗതിയുള്ളത്.

ആധുനിക സൗകര്യങ്ങളോടെ ഇറങ്ങുന്ന കാറുകളില്‍ ഫോണിലെ ബ്ലുടൂത്ത് കാറിലെ സ്പീക്കറുമായി ബന്ധിപ്പിക്കാന്‍ കഴിയുന്നതാണ്. വാഹനം ഓടിക്കുന്നതിനിടയില്‍ അത്യാവശ്യ കോളുകള്‍ എടുക്കേണ്ടി വന്നാല്‍ കാതില്‍ ചേര്‍ത്ത് പിടിച്ച് സംസാരിക്കേണ്ട എന്നതാണ് ഇതിന്റെ ഗുണം.

ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ വര്‍ധിപ്പിച്ചുള്ള മോട്ടോര്‍ വാഹന നിയമഭേദഗതി സംസ്ഥാനത്ത് നിലവില്‍ വന്നതോടെയാണ് ബോധവത്കരണം ഊര്‍ജിതമായി നടത്തുന്നത്. മദ്യപിച്ച് വാഹനമോടിച്ചാലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാലും പതിനായിരം രൂപ വീതമാണ് പിഴ. മദ്യപിച്ച് വാഹനമോടിക്കുന്നത് ആവര്‍ത്തിച്ചാല്‍ 15,000 രൂപ വരെയാണ് പിഴ. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ചാല്‍ പിതാവിന് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും പുതുക്കിയ ഭേദഗതിയിലുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here