ന്യൂദല്‍ഹി (www.mediavisionnews.in) : ടാറ്റ സുമോ 25 വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍മ്മാണം അവസാനിപ്പിക്കുന്നു. നിശബ്ദമായാണ് നിര്‍മ്മാണം അവസാനിപ്പിക്കാന്‍ ടാറ്റ തീരുമാനിച്ചത്. 1994ലാണ് ടാറ്റ സുമോ ആദ്യമായി വിപണിയിലെത്തിയത്.
നിര്‍മാണം പൂര്‍ണ്ണമായും നിര്‍ത്തലാക്കുന്നതു സംബന്ധമായ വിവരങ്ങള്‍ ടാറ്റാ പുറത്തുവിട്ടിട്ടില്ല.വ്യത്യസ്ത സാഹചര്യങ്ങള്‍ വാഹനവിപണിയെ ബാധിച്ചിട്ടുണ്ടാവുമെന്നാണ് സൂചന.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടപ്പാക്കിയ വാഹനങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ എ.ഐ.എസ് 145 ഉള്‍പ്പെടുത്തേണ്ടി വന്നിരുന്നു.ബി.എന്‍.വി.എസ്.എ.പി നിയമപ്രകാരം വാഹനങ്ങളില്‍ വരുത്തേണ്ടി വന്ന മാറ്റങ്ങള്‍ ടാറ്റാ സുമോ,മാരുതി ഒമ്നി,ജിപ്സി എന്നീ വാഹനങ്ങളുടെ വിപണിയെ തകര്‍ച്ചയിലേക്കെത്തിക്കുകയായിരുന്നു.
നിലവില്‍ ടാറ്റാ സുമോ ബി.എസ്.4 ല്‍ 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 85 പി.എസ് ,250 എന്‍.എം ല്‍ പ്രവര്‍ത്തിക്കുന്നതാണ്.പുതിയ ബി.എസ്.6 ലേക്ക് എഞ്ചിന്‍ മാറ്റം വരുത്താന്‍ ടാറ്റ തയ്യാറായിട്ടില്ല.8.77 ലക്ഷത്തിന്റെ സുമോ ഗോള്‍ഡ് ജി.എക്സ് ആണ് വിപണിയില്‍ അവസാനമിറങ്ങിയ വാഹനം.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.