ജനാല വഴി പാമ്പ് കയറി; ഉറങ്ങിക്കിടന്ന പെൺകുട്ടിയെ കടിച്ചു; ദാരുണാന്ത്യം

0
258

തിരുവനന്തപുരം: (www.mediavisionnews.in) വീടിനുള്ളിൽ ഉറങ്ങിക്കിടക്കവേ പാമ്പ് കടിയേറ്റ് പ്ലസ് ടൂ വിദ്യാർഥിനി വ്ളാത്താങ്കര മാച്ചിയോട് കാഞ്ഞിരക്കാട് വീട്ടിൽ അനിൽ–മെറ്റിൽഡ ദമ്പതികളുടെ മകൾ അനിഷ്മ(17) മരിച്ചു. 1 ന് രാത്രി 10.30ന് മുറിയിൽ ഉറങ്ങിക്കിടക്കവേ ജനലിലൂടെ എത്തിയ പാമ്പ് അനിഷ്മയെ കടിക്കുകയായിരുന്നു. വീട്ടുകാർ അടുത്തുള്ള വിഷവൈദ്യൻെറ അടുത്ത് എത്തിച്ച് ചികിൽസ നല്കി. പച്ചമരുന്ന് നല്കിയ ശേഷം കുട്ടിയെ വീട്ടിലേക്കയച്ചു.

രാത്രി 12.30ഒ‍ാടെ അബോധാവസ്ഥയിലായി വായിൽ നിന്ന് നുരയും പതയും വന്നതോടെ കുട്ടിയെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില മോശമായതിനാൽ മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രാത്രി 1.25 ന് വഴിമധ്യേ മരിച്ചു. പാറശാല ഗവ.ഗേൾസ് എച്ച്എസ് സ്കൂളിലെ പ്ലസ് ടൂ കോമേഴ്സ് വിദ്യാർഥിനിയാണ് അനിഷ്മ. സഹോദരങ്ങൾ അനിഷ, അനീഷ്

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here