കേസിന്റെ പുരോഗതി ഇനി മൊബൈലിലും; പുതിയ സംവിധാനത്തിന് രൂപംനല്‍കി കേരള പൊലീസ്‌

0
223

തിരുവനന്തപുരം: (www.mediavisionnews.in) കേസ് രജിസ്റ്റർ ചെയ്തതുമുതൽ ചാർജ് ഷീറ്റ് സമർപ്പിച്ച് പ്രതി ശിക്ഷിക്കപ്പെടുകയോ വെറുതെ വിടുകയോ ചെയ്യുന്നതുവരെയുള്ള വിവരം തൽസമയം പരാതിക്കാരന്റെ മൊബൈൽ ഫോണിൽ ലഭിക്കും. ഈ സംവിധാനത്തിന്‌  കേരള പൊലീസ് രൂപംനൽകി.

കേസിന്റെ പുരോഗതി ഡിജിറ്റൽ മാർഗത്തിലൂടെ അറിയിക്കണമെന്ന പൊതുജനങ്ങളുടെ ആഗ്രഹമാണ് ഇതിലൂടെ പൂർത്തീകരിക്കുന്നതെന്ന്‌ സംസ്ഥാന പൊലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ പറഞ്ഞു.  ക്രൈം ആൻഡ് ക്രിമിനൽ  ട്രാക്കിങ്‌ നെറ്റ്‌വർക്ക് ആൻഡ് സിസ്റ്റം നോഡൽ ഓഫീസറും ആംഡ് പൊലീസ് ബറ്റാലിയൻ ഡിഐജിയുമായ പി പ്രകാശ്, സിസ്റ്റം അനലിസ്റ്റ് മാത്യു സൈമൺ എന്നിവരുടെ ശ്രമഫലമായാണ് ഈ പദ്ധതി പൂർത്തീകരിച്ചത്. ഈ സംവിധാനത്തിലൂടെ വിവരം ലഭ്യമാകാൻ പരാതി നൽകുമ്പോൾത്തന്നെ മൊബൈൽ നമ്പർകൂടി ലഭ്യമാക്കണം. സന്ദേശം ലഭിക്കാത്തവർ പി പ്രകാശിനെയോ (9497998999) സംസ്ഥാന പൊലീസ് മേധാവിയുടെ കൺട്രോൾ റൂമിലോ(0471 2722500) ബന്ധപ്പെടണം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here