കള്ളപ്പണക്കാർക്ക് പിടിവീഴും; സ്വിസ് ബാങ്ക് നിക്ഷേപകരുടെ പട്ടിക ഇന്ത്യക്ക് കൈമാറും

0
245

ദില്ലി: (www.mediavisionnews.in) സ്വിസ് ബാങ്ക് നിക്ഷപകരുടെ പട്ടിക ഇന്ത്യക്ക് കൈമാറും. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസിനാണ് വിവരങ്ങൾ കൈമാറുക. ഇരു രാജ്യങ്ങളും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നുണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് നടപടി

ഓഗസ്‌ററ് 29,30 തിയതികളില്‍ ഇരു രാജ്യങ്ങളുടേയും പ്രതിനിധികള്‍ നടത്തിയ കൂടക്കാഴ്ചയിലാണ് ഇടപാടുകാരുടെ വിവരം വേഗത്തില്‍ നല്‍കാന്‍ തീരുമാനമായത്. നേരത്തെ സെപ്റ്റംബര്‍ 30 നകം നല്‍കുമെന്നാണ് തീരുമാനിച്ചത്.

കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്ന ചര്‍ച്ചയിലാണ് സെപ്റ്റംബര്‍ ഒന്ന് മുതല്‍ നല്‍കാന്‍ തീരുമാനമായത്. നിക്കോളോ മരിയോ ലസ്ചര്‍ ആണ് ചര്‍ച്ചയില്‍ സ്വിസ് പ്രതിനിധി സംഘത്തെ നയിച്ചത്. സിബിഡിടി ചെയര്‍മാന്‍ പിസി മോദി, അഖിലേഷ് രഞ്ജന്‍ എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്

സ്വിസ് ഏജന്‍സികളുടെ കണക്കനുസരിച്ച് ഈ വര്‍ഷം ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറുന്ന 75-മത്തെ രാജ്യമാണ് ഇന്ത്യ. 2018-ന്റെ തുടക്കത്തില്‍ തന്നെ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ബാങ്ക് അക്കൗണ്ടുകളുള്ള എല്ലാ ഇന്ത്യാക്കാരുടേയും വിവരങ്ങള്‍ ഇന്ത്യന്‍ നികുതി അധികാരികളുമായി കൈമാറുന്നതിനു വേണ്ട നടപടികള്‍ ആരംഭിച്ചിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here