എൽഡിഎഫ്‌ സ്ഥാനാർഥി എം ശങ്കർറൈ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

0
185

കാസർകോട്‌ (www.mediavisionnews.in) : മഞ്ചേശ്വരം നിയമസഭാമണ്ഡലം ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർഥി എം ശങ്കർറൈ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. തിങ്കളാഴ്‌ച പകൽ 11ന്‌ വിദ്യാനഗറിലെ കലക്ടറേറ്റിൽ റിട്ടേണിങ്‌ ഓഫീസറായ ഡെപ്യൂട്ടി കലക്‌ടർ പ്രേമചന്ദ്രൻ മുമ്പാകെയാണ്‌ പത്രിക സമർപ്പിച്ചത്‌.

സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ എകെജി മന്ദിരത്തിൽ നിന്ന്‌ നേതാക്കൾക്കൊപ്പമാണ്‌ സ്ഥാനാർഥി കലക്ടറേറ്റിലെത്തിയത്‌. പി കരുണാകരൻ, പി കെ ശ്രീമതി, സി എച്ച്‌ കുഞ്ഞമ്പു, കെ പി സതീഷ്‌ ചന്ദ്രൻ, ടി വി രാജേഷ്‌ എംഎൽഎ, ഗോവിന്ദൻ പള്ളിക്കാപ്പിൽ തുടങ്ങിയവർ സ്ഥാനാർഥിയോടൊപ്പമെത്തി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here