തിരുവനന്തപുരം:(www.mediavisionnews.in)ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വ്യാപക പരാതി ലഭിച്ചതിനാല്‍ പട്ടിക പുന:പരിശോധിക്കാനൊരുങ്ങി അമിത്ഷാ. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍, സംഘടന ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷിന്റെ ആവശ്യത്തിന്മേലാണ് നടപടി.
ഒരു വിഭാഗത്തിന്റെ മാത്രം അഭിപ്രായം കേന്ദ്ര നേതൃത്വത്തെ അംഗീകരിപ്പിക്കാനുള്ള നീക്കമായി മാറി ചര്‍ച്ചകള്‍ എന്നും അദ്ദേഹം കരുതുന്നു. അഞ്ച് മണ്ഡലങ്ങളില്‍ മൂന്നിടത്ത് വിജയ സാധ്യത ഉണ്ടെന്ന് വിലയിരുത്തുമ്ബോഴും സംസ്ഥാനത്ത് നടന്ന സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വീഴ്ചയുണ്ടെന്ന പക്ഷക്കാരനാണ് ബിഎല്‍ സന്തോഷ്. ഈ സാഹചര്യത്തിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിന്ന് ലഭിച്ച പരാതികള്‍ ഗൗരവകരമാണെന്ന് അദ്ദേഹം ദേശീയ തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ വ്യക്തമാക്കിയത്.
സംസ്ഥാന നേതൃത്വത്തെക്കാള്‍ ആര്‍എസ്‌എസ്സ് നേത്യത്വത്തിന്റെ വാക്കുകളെ ആണ് ദേശീയ നേത്യത്വം കേരളത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍ സംസ്ഥാന ഘടകം നല്‍കിയ പട്ടികയില്‍ മാറ്റങ്ങള്‍ ഉണ്ടാകും എന്നാണ് സൂചന. വട്ടിയൂര്‍കാവിലും മഞ്ചേശ്വരത്തും അടക്കം ആര്‍എസ്‌എസിന്റെ അഭിപ്രായങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അമിത്ഷാ ഇന്ന് തീരുമാനം അറിയിക്കും എന്നാണ് ഇപ്പോള്‍ കരുതുന്നത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.