ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങിത്താഴുമ്പോള്‍ റഷ്യയ്ക്ക് 71, 0000 കോടി വാഗ്ദാനം ചെയ്ത് മോദി

0
207

ന്യൂദല്‍ഹി (www.mediavisionnews.in) : ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലയുമ്പോള്‍ റഷ്യയ്ക്ക് 71000 കോടി രൂപ വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇന്നലെ മോദി റഷ്യന്‍ പ്രഡിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ചര്‍ച്ച നടത്തുകയും ഏതാനും കരാറുകളില്‍ ഒപ്പുവെക്കുകയും ചെയ്തിരുന്നു.

വ്‌ലാഡിവോസ്റ്റോക്കിലെ അഞ്ചാമത്തെ ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തിന്റെ പ്ലീനറി സെഷനില്‍ സംസാരിക്കവേയാണ് റഷ്യയ്ക്ക് സാമ്പത്തിക സഹായം നല്‍കാനുള്ള തീരുമാനത്തെ കുറിച്ച് മോദി വ്യക്തമാക്കിയത്.

റഷ്യയുടെ വികസനത്തിനായി ഇന്ത്യ 71,87,35,00,000.00 രൂപ വായ്പ നല്‍കുമെന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക നയതന്ത്രത്തിന് പുതിയ മാനം നല്‍കുമെന്നും മോദി പറഞ്ഞു.

റഷ്യയില്‍ നടക്കുന്ന ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തിന്റെ മുഖ്യാതിഥിയാണ് നരേന്ദ്ര മോദി. പുടിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇന്ത്യയ്ക്ക് നല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ മോദി ജമ്മു കശ്മീരിലെ ഇന്ത്യയുടെ സമീപകാല വികസനത്തിന് പിന്നിലെ നയങ്ങള്‍ അദ്ദേഹത്തോട് വിശദീകരിക്കുകയും ചെയ്തു.

വ്‌ലാഡിവോസ്റ്റോക്കിലെ അഞ്ചാമത്തെ ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തിന്റെ പ്ലീനറി സെഷനില്‍ സംസാരിക്കവേ ജനങ്ങളുടെ ക്ഷേമത്തിന് മാത്രമായുള്ള ശ്രമങ്ങളല്ല നടത്തേണ്ടതെന്നും മറിച്ച് മുഴുവന്‍ മനുഷ്യരാശിയെയും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും മോദി പറഞ്ഞിരുന്നു.

ഇന്ത്യയും കിഴക്കന്‍ രാജ്യങ്ങളുമായുള്ള ബന്ധം പുതിയതല്ല, ഏറെ നാളായി അതു നിലനില്‍ക്കുന്നുണ്ട്. വ്‌ലാഡിവോസ്റ്റോക്കില്‍ കോണ്‍സുലേറ്റ് തുറന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യ. സോവിയറ്റ് റഷ്യയില്‍ മറ്റ് വിദേശികള്‍ക്ക് നിയന്ത്രണങ്ങളുണ്ടായിരുന്നപ്പോഴും വ്‌ലാഡിവോസ്റ്റോക്ക് ഇന്ത്യയ്ക്കായി വാതില്‍ തുറന്നിരുന്നു.

ഞങ്ങള്‍ ‘സബ്ക സാത്ത് സബ്കാ വികാസ്’ എന്ന മുദ്രാവാക്യത്തില്‍ ഊന്നി ഒരു പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കുകയാണ്.  2024 ഓടെ 5 ട്രില്യണ്‍ യു.എസ് ഡോളര്‍ സമ്പദ് വ്യവസ്ഥയാണ് തങ്ങള്‍ ലക്ഷ്യമിടുന്നത്.

കിഴക്കന്‍ രാജ്യങ്ങളിലെ വികസനത്തില്‍ ഇന്ത്യ റഷ്യയുമായി തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കും. റഷ്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ‘ആക്റ്റ് ഫാര്‍ ഈസ്റ്റ്’ നയം ആരംഭിക്കുമെന്നും മോദി പറഞ്ഞു.

റഷ്യയുടെ വികസനത്തിനായി ഇന്ത്യ ഒരു ബില്യണ്‍ ഡോളര്‍ വായ്പ വാഗ്ദാനം ചെയ്യുന്നുവെന്നും ഇത് നമ്മുടെ സാമ്പത്തിക നയതന്ത്രത്തിന് ഒരു പുതിയ മാനം നല്‍കുമെന്നുമായിരുന്നു മോദി പറഞ്ഞത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.


LEAVE A REPLY

Please enter your comment!
Please enter your name here