ഉപ്പള: (www.mediavisionnews.in) ഹിന്ദി രാജ്യത്തിന്റെ പൊതു ഭാഷയക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്ന് യൂത്ത് ലീഗ് മംഗൽപാടി പഞ്ചായത്ത് ഭാരവാഹികൾ യോഗത്തിൽ ആരോപിച്ചു. ഇന്ത്യ റിപബ്ലിക് ആയപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച വാഗ്ദാനങ്ങള്‍ ലംഘിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അവകാശമില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
ഭാഷയുടെ പേരില്‍ പരസ്പരം ഏറ്റുമുട്ടാനും ഭിന്നിപ്പിക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. വൈവിധ്യങ്ങള്‍ ഉള്‍കൊള്ളാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇർഷാദ് മള്ളങ്കൈയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി ഗോൾഡൻ അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌മാരായ റഷീദ് റെഡ് ക്ലബ്ബ്, സൂപ്പി ബന്ദിയോട്, ശറഫുദീൻ പെരിങ്കടി, സഫറുള്ള മണിമുണ്ട, ആസിഫ് മുട്ടം, റഫീഖ് ബേക്കൂർ, സെക്രട്ടറിമാരായ ഹൈദർ അടക്ക, നൗഷാദ് പതൗടി, നൗഫൽ ന്യൂയോർക്, സമീർ ബോണ്ട് യോഗത്തിൽ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.വൈ ഹാസിഫ് ഉപ്പള സ്വാഗതവും ട്രഷറർ ഫാറൂഖ് മാസ്റ്റർ നന്ദിയും പറഞ്ഞു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.