രാത്രി അറസ്റ്റ് ഒഴിവാക്കാൻ പൊലീസ് നീക്കം

0
218

തിരുവനന്തപുരം: (www.mediavisionnews.in)  രാത്രിയിലെ അറസ്റ്റുകൾ ഒഴിവാക്കാൻ പൊലീസ് നീക്കം. കസ്റ്റഡിയിലെടുക്കപ്പെടുന്നവരുടെ മരണം ഉണ്ടായാൽ ഉദ്യോഗസ്ഥർ കൊലപാതക കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം.

രാത്രി മദ്യപിച്ച് ബഹളമുണ്ടാക്കുന്നവരെ സ്റ്റേഷനിൽ കൊണ്ടുവരേണ്ടതായി വന്നാൽ ബന്ധുക്കളുടെ ജാമ്യത്തിൽ വിട്ട് പിറ്റേന്ന് വിളിപ്പിച്ചേ തുടർനടപടി എടുക്കൂ. ഇത്തരം കേസുകളിൽ നാട്ടുകാർ പ്രതികളെ കൈയ്യേറ്റം ചെയ്യാറുണ്ട്. എന്നാൽ, എന്തെങ്കിലും സംഭവിച്ചാൽ പൊലീസിന്റെ മേൽ കുറ്റം ചുമത്തപ്പെടുകയാണ് ചെയ്യുന്നത്.

പല കേസിലും പ്രതികളെ അർധരാത്രിക്ക് ശേഷമാണ് മറ്റ് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകാതിരിക്കാൻ അറസ്റ്റ് ചെയ്യാറുള്ളത്. ഇപ്പോൾ അപൂർവം കേസുകളിൽ മാത്രമേ ഇത്തരം അറസ്റ്റുകൾ ഉണ്ടാകാറുള്ളു. മാത്രമല്ല മുതിർന്ന ഉദ്യോഗസ്ഥരുടെ ഓഫീസുകളിലാണ് ഇത്തരത്തിൽ അറസ്റ്റ് ചെയ്ത പ്രതികളെ സൂക്ഷിക്കാറുള്ളത്.

അറസ്റ്റിലാകുന്നവരെ കൂടുതൽ ചോദ്യംചെയ്യലിന് വിധേയരാക്കാതെ സന്ധ്യക്കുമുമ്പ് കോടതിയിൽ ഹാജരാക്കാനാണ് തീരുമാനം. ഇതുമൂലം ഇവർ ഉൾപ്പെട്ട മറ്റ് കേസുകൾ തെളിയാതെ വരുമെന്നും ആശങ്കയുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ. 

LEAVE A REPLY

Please enter your comment!
Please enter your name here