മുംബൈ:(www.mediavisionnews.in) രാജ്യത്തെ വാഹന വില്‍പ്പന 20 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തിയതായി റിപ്പോര്‍ട്ട്. 1997- 98 കാലഘട്ടത്തിന് ശേഷം പാസഞ്ചര്‍ വാഹന വിപണിയില്‍ ഇത്രയും കുറഞ്ഞ വില്‍പ്പന നിരക്ക് രേഖപ്പെടുത്തുന്നത് ഇതാദ്യമാണ്. ഇതു കൂടാതെ ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന മൂന്ന് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണുള്ളത്.
ഓഗസ്റ്റിലെ വാഹനവില്‍പ്പന 31.57 ശതമാനമാണ് കുറഞ്ഞത്. 2018 ആഗസ്റ്റില്‍ 2,87,198 യൂണിറ്റുകള്‍ വിറ്റഴിച്ചുവെങ്കില്‍ ഇത്തവണ അത് 1,96,524ആയി കുറഞ്ഞു. എന്നാല്‍ പാസഞ്ചര്‍ വാഹന വിപണിയാണ് ശരിക്കും തിരിച്ചടി നേരിട്ടത്. 2018ല്‍ 1,96,847 യൂണിറ്റുകള്‍ വിറ്റെങ്കില്‍ ഇത്തവണ അത് 1,15,957 ആയി കുറഞ്ഞു, അതായത് 41.09 ശതമാനത്തിന്റെ കുറവ്. യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പ്പനയില്‍ മാത്രം തുടര്‍ച്ചയായ മാസങ്ങളില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടിണ്ട്.
അതേസമയം, വില്‍പ്പന കുറഞ്ഞതോടെ മിക്ക കമ്പനികളിലും വാഹനങ്ങള്‍ കെട്ടിക്കിടന്ന് നശിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഹെവി വെഹിക്കിള്‍ വിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ കെട്ടിക്കിടക്കുന്നത്. നിരവധി ട്രക്കുകളും ബസുകളും തുരുമ്പെടുത്ത് നശിച്ചതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഹെവി വെഹിക്കിള്‍ വിഭാഗത്തിലെ വില്‍പ്പനയില്‍ ഏതാണ്ട് 59 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്നും വാഹന വിപണിയിലെ വിദഗ്ദ്ധര്‍ പറയുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.