മണ്ണിന്റെ മണമുള്ള സ്ഥാനാർത്ഥി വേണമെന്ന് മഞ്ചേശ്വരത്തെ വോട്ടർമാർ

0
221

ഉപ്പള: (www.mediavisionnews.in) എത്ര കാലമായി ഞങ്ങൾ ആഗ്രഹിക്കുന്നു മഞ്ചേശ്വരത്തുകാരൻ എം.എൽ.എയായി കാണാൻ. ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന കുറിപ്പുകളാണ്. മുമ്പ് എങ്ങുമില്ലാത്ത ശക്തമായ പ്രദേശിക വാദങ്ങളാണ് ഇത്തവണ തുളുനാട്ടിൽ നിന്നുമുയരുന്നത്. എല്ലാ മുന്നണി പ്രവർത്തകർക്കും ഇതേ ആവശ്യം തന്നെയാണുള്ളത്. എന്തു തന്നെയായാലും സ്ഥാനാർത്ഥി നിർണയം എല്ലാമുന്നണികൾക്കും ഇപ്പോഴും കീറാമുട്ടി തന്നെ. സ്ഥാനാർത്ഥി പട്ടികയിൽ ഒന്നിലധികം പേരുകൾ കയറികൂടിയതാണ് വിവിധ പാർട്ടി നേതൃത്വത്തെ കുഴക്കുന്നത്.

തെരഞ്ഞടുപ്പിനൊരുങ്ങി പുതിയ വോട്ടർമാരെ ചേർക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ മുന്നണികൾ ഊർജിതമാക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നു എന്നതും ശ്രദ്ധേയം. നിരവധി തവണ മൂന്ന് മുന്നണികളും നിയോജക മണ്ഡലം തൊട്ട് പഞ്ചായത്ത് കൺവെൻഷനുകൾ വരെ നടത്തി കഴിഞ്ഞു. പാലയോടൊപ്പം നടക്കേണ്ട മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് നീട്ടികൊണ്ടു പോകാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നതായും ഒരുവേള ആരോപണമുയർന്നിരുന്നു. എന്നാൽ പ്രചരണ പ്രവർത്തനങ്ങൾക്ക് തികച്ചും ഇരുപത് ദിവസം പോലും ലഭിക്കുകയില്ലെന്നതാണ് മുന്നണികൾക്ക് മുന്നിലെ പ്രധാനവെല്ലുവിളിയായി ഉയരുന്നത്. നീണ്ട സമയം ലഭിച്ചിട്ടും സ്ഥാനാർത്ഥി ആരാവണം എന്ന കാര്യത്തിൽ പ്രധാന കക്ഷികളായ യു.ഡി.എഫിനും ബി.ജെ.പിക്കും ഏറെ വിയർക്കേണ്ടി വരും.

സ്ഥാനാർത്ഥി നിർണയത്തിൽ ഫലപ്രദമായ ചർച്ചകൾ നടക്കാത്തതാണ് ഉപതെരെഞ്ഞടുപ്പ് പ്രഖ്യാപനം വന്ന് രണ്ട് നാൾ പിന്നിട്ടിട്ടും യാതൊരു വിധ സൂചനകൾ പോലും പുറത്ത് വരാത്തത്. സമൂഹമാധ്യമങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പട്ടിക തയ്യാറായി കഴിഞ്ഞു. ഒപ്പം ശക്തമായ പ്രദേശിക വാദവും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മഞ്ചേശ്വരത്തുകാർക്ക് ഒരവസരം തരൂ എന്നാണ് ഇത്തരക്കാരുടെ വാദം. അതേ സമയം ഉചിതമായ സമയത്ത് സ്ഥാനാർത്ഥിയെ പാർട്ടി പ്രഖ്യാപിക്കുമെന്നുള്ള മറുപടി കുറിപ്പുകളും കാണാം. എന്നാൽ ബി.ജെ.പിക്ക് അഭിമാന പോരട്ടവും എൽ.ഡി.എഫിന് സാന്നിധ്യം അറിയിക്കലുമാണ് ഉപതെരെത്തെടുപ്പ്.

പാർലമെന്റ് തെരഞ്ഞടുപ്പിൽ യു.ഡി.എഫിന്റെ വൻ മുന്നേറ്റം ബി.ജെ.പി ക്യാമ്പിനെ നിരാശരാക്കുന്നുണ്ടെങ്കിലും കഴിഞ്ഞ നിയമ സഭാ തെരെഞ്ഞടുപ്പിലെ 89 എന്ന സംഖ്യയിലാണ് ബി.ജെ.പിയുടെ ഏക പ്രതീക്ഷ. കേന്ദ്ര- സംസ്ഥാന സർകാരുകൾക്കെതിരെയുള്ള ശക്തമായ പ്രചരണം യു.ഡി.എഫ് പുറത്തെടുക്കുമ്പോൾ എൽ.ഡി.എഫ് കേന്ദ്ര സർക്കാറിനെ കുറ്റപ്പെടുത്തി പ്രചരണ രംഗത്ത് ശക്തി തെളിയിക്കാൻ ശ്രമിക്കും. പുറമേ കാണുന്ന കാടിളക്കിയുള്ള പ്രചരണ കോലഹലമായിരിക്കില്ല മഞ്ചേശ്വരം ഉപതെരെഞ്ഞടുപ്പിൽ കാണാനാവുക. തീർത്തും നിശബ്ദ പ്രചരണമായിരിക്കും എല്ലാവരും പുറത്തെടുക്കുക.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here