മഞ്ചേശ്വരം: (www.mediavisionnews.in) യു.ഡി.എഫ് പ്രദേശിക വികാരം ഉയർത്തി മണ്ണിന്റെ മണമുള്ള സ്ഥാനാർത്ഥി വേണമെന്ന് പ്രദേശിക നേതൃത്വവും പ്രവർത്തകരും ശക്തമായി ആവശ്യപ്പെട്ടിട്ടും പരിഗണിക്കാത്ത വിഷയം ഒടുവിൽ നടപ്പിലാക്കിയത് സി.പി.എം. കന്നട, തുളു തുടങ്ങിയ ഭാഷകളിൽ പ്രാവീണ്യമുള്ള പുത്തിഗെ സ്വദേശി ശങ്കർ റൈ മാസ്റ്ററെയാണ് സി.പി.എം കളത്തിലിറക്കിയിരിക്കുന്നത്. സി.പി.ഐ (എം) കാസർകോട് ജില്ലാ കമ്മിറ്റി അംഗമായ ശങ്കർ റൈ മാസ്റ്റർ ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
എ.കെ.എം അഷ്റഫിന്റെ പേര് ഉയർന്ന് വന്ന സാഹചര്യത്തിൽ സി.പി.എം കുഞ്ഞമ്പുവിനെയായിരുന്നു പരിഗണിച്ചിരുന്നത്. എന്നാൽ യു.ഡി.എഫ് എം.സി ഖമറുദ്ധീന്റെ പേര് പ്രഖ്യാപിച്ചപ്പോൾ സി.പി.എം സ്ഥാനാർത്ഥി പട്ടികയിൽ അട്ടിമറി സംഭവിക്കുകയും പ്രദേശികം പരിഗണിച്ച് മഞ്ചേശ്വരത്തെ ശക്തനായ നേതാവിനെ തന്നെ ഇറക്കിയത് സി.പി.എം ചില കണക്കുകൂട്ടൽ നടത്തിയാണ്. ശങ്കർ റൈ മാസ്റ്റർ പോരിന് ഇറങ്ങുമ്പോൾ സി.പി.എം എന്താണ് ഉദ്ദേശിക്കുന്നതെന്ന് കണ്ടറിയാം. മഞ്ചേശ്വരം ഉപതെരെഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ഭാഷാ ന്യൂന പക്ഷങ്ങൾക്ക് സ്വീകര്യനായ ആൾ വേണമെന്ന് ആവശ്യം ലീഗണികൾക്കിടയിൽ നേരത്തെ തന്നെ ഉയർന്നിരുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.