മഞ്ചേശ്വരം ചർച്ച് ആക്രമണം: ബിജെപി നേതാക്കളെ ചോദ്യം ചെയ്യണം – യൂത്ത് ലീഗ്

0
209

മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം അവർ ലേഡി ഓഫ് മേഴ്‌സി ചർച്ച് ആക്രമനത്തിന്ന് പിന്നിൽ ബിജെപി നേതാക്കളുടെ കൈവശമുണ്ടെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മഞ്ചേശ്വരത്ത് വർഗ്ഗീയ വിഷം ചീറ്റി നാട്ടിൽ കലാപമുണ്ടാകാൻ സംഘപരിവാർ നേതാക്കളുടെ ശ്രമം മഞ്ചേശ്വരത്തെ പ്രബുദ്ധരായ ജനങ്ങൾ ചെറുത്ത് തോൽപിക്കും. ആക്രമണത്തിൽ പിന്നിൽ ബിജെപി നേതാക്കളുടെ കൈവശമുള്ളതിനാൽ ബിജെപി നേതാക്കളെ ചോദ്യം ചെയ്താൽ പ്രതികളെ ഉടൻ പിടികൂടാനാവുമെന്നും കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു.

പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് മുഖ്താർ എ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നാസിർ ഇടിയ സ്വാഗതവും പറഞ്ഞു, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയും നിരീക്ഷകനുമായ ഗോൾഡൻ അബ്ദുൽ റഹ്‌മാൻ യോഗം നിയന്ത്രിച്ചു.

യോഗത്തിൽ പുതിയ കമ്മിറ്റി നിലവിൽ വന്നു. ഫാറൂഖ് ചെക്ക്പോസ്റ്റ് പ്രസിഡന്റായും, ഇബ്രാഹിം റിയാസ്, ഹനീഫ് കുച്ചിക്കാട്, അഷ്റഫ് അച്ചു, ഫാറൂഖ് കടപ്പുറം എന്നിവർ വൈസ് പ്രസിഡണ്ടുമാരായും, മജീദ് മച്ചംപാടി ജനറൽ സെക്രട്ടറിയായും, സമദ് അരിമല, സിദ്ദീഖ് തങ്ങൾ, ഇർഷാദ് ചെക്ക്പോസ്റ്റ്, അസ്ലം ഉദ്യവാർ, മുബാറക് ഗുഡ്ഡഗരി എന്നിവർ ജോയിന്റ് സെക്രട്ടറിമാറായും, റിയാസ് മൗലാന റോഡ് ട്രഷററായും തെരഞ്ഞെടുത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here