മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: മതേതര മൂല്യം കാത്തു സൂക്ഷിക്കാൻ ജനങ്ങൾ സജ്ജരാകണം- അബുദാബി കെ.എം.സി.സി

0
210

അബുദാബി: (www.mediavisionnews.in) ഇക്കഴിഞ്ഞ പാർലിമെന്റ്‌ തെരഞ്ഞെടുപ്പിൽ കേരളം അനുവർത്തിച്ച വർഗീയതക്കും ഫാസിസ്റ്റുകൾക്കും എതിരായുള്ള വിധി എഴുത്ത് ഒരിക്കൽ കൂടി മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ ആവർത്തിക്കുമെന്ന് അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി പ്രവർത്തക സമിതി യോഗം പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിന്റെ മതേതര മൂല്യം ഉയർത്തിപ്പിടിക്കാൻ മഞ്ചേശ്വരത്തെ വോട്ടർമാർ സജ്ജരാകണമെന്നും യോഗം ആഹ്വാനം ചെയ്തു.

വികസന തേരോട്ടത്തിനിടയിൽ അകാലത്തിൽ പൊലിഞ്ഞുപോയ പിബി അബ്ദുൽ റസാഖ് കൊളുത്തി വെച്ച ഒട്ടേറെ പദ്ധതികളുടെ പൂർത്തികരണവും സ്വപ്നവും യാഥാർത്ഥ്യമാക്കുകയാണ് ഈ തെരഞ്ഞെടുപ്പ് വിജയത്തിലൂടെ ഐക്യ മുന്നണി ലക്ഷ്യം വെക്കേണ്ടത്. മതേതര ഐക്യം ഉറപ്പിക്കുന്നതിനും നാട്ടിൽ സമാധാനം പുലരുന്നതിനും മണ്ഡലത്തിലെ ജനങ്ങൾ യുഡിഎഫ് സ്ഥാനാർഥിക്ക് ഒപ്പം നിൽക്കണമെന്നും കെ.എം.സി.സി അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിൽ അഭ്യർത്ഥിച്ചു.

തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനും വോട്ട് ഉപയോഗപ്പെടുത്തുന്ന തിനുമായി കെ.എം.സി.സി പ്രവർത്തകർ നാട്ടിലേക്ക് തിരിക്കും. ഇതിനായി കർമ്മ പദ്ധതി തയ്യാറാക്കും. അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സിയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് ഡിസംബർ വരെയുള്ള പരിപാടികൾക്ക് രൂപം നൽകി.

യോഗത്തിൽ പ്രസിഡന്റ് സെഡ്.എ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. ജില്ലാ സിനിയർ വൈസ് പ്രസിഡന്റ് അസീസ് പെർമുദെ ഉൽഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഇർഷാദ് പച്ചാണി സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ഹനീഫ്
ചള്ളങ്കയം, യുഎo മുജീബ് മൊഗ്രാൽ, ഉമ്പു ഹാജി പെർള, ലത്തീഫ് ഇരോടി, ഇസ്മായിൽ മുഗ്ലി, അസീസ് കന്തൽ, കലന്തർ ഷാ ബന്തിയോട്, ഹമീദ് മാസിമ്മാർ, സക്കീർ കമ്പാർ, അഷ്റഫ് അലി ബസ്ര, റസാഖ് നൽക, നിസാർ ഹൊസങ്കടി, സവാദ് ബന്തിയോട്, ഇബ്രാഹിം ബായാർ, ഉമറുൽ ഫാറൂഖ് സീതാംഗോളി തുടങ്ങിയവർ സംബന്ധിച്ചു. ട്രഷറർ അബ്ദുൽ റഹ്‌മാൻ കമ്പള ബായാർ നന്ദി പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here