മഅ്ദനിയുടെ തുടര്‍ചികില്‍സ: പിഡിപി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

0
261

തിരുവനന്തപുരം (www.mediavisionnews.in) : രോഗബാധിതനായി ബംഗളൂരുവിലെ സൗഖ്യ ആശുപത്രിയില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പിഡിപി നിവേദനം നല്‍കി.

പിഡിപി കേന്ദ്ര കമ്മിറ്റി പ്രതിനിധി സംഘം പൂന്തുറ സിറാജിന്റെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് നിവേദനം നല്‍കിയത്. കേസിന്റെ വിചാരണനടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും നിരവധി രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന മഅ്ദനിക്ക് വിദഗ്ദ ചികിത്സ ലഭ്യമാക്കുന്നതിന് ആവിശ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നിതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും നിവേദനത്തില്‍ ആവിശ്യപ്പെട്ടു.

നേരത്തേ കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രി ആയിരിക്കെ വിദഗ്ദ ചികിത്സ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് കത്ത് നല്‍കിയരുന്നതാണെന്നും ഇക്കാര്യത്തില്‍ നിവേദനം പരിശോധിച്ച് വേണ്ടത് ചെയ്യാമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാ മൈലക്കാട്, ജില്ലാ ഭാരവാഹികളായ നടയറ ജബ്ബാര്‍, നഗരൂര്‍ അഷറഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here