ഉപ്പള: (www.mediavisionnews.in) നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് മുസ്ലിം യൂത്ത് ലീഗ് നടത്തിയ മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി പ്രതിനിധി സമ്മേളനവും, കൗൺസിൽ മീറ്റും സംഘടിപ്പിച്ചു. പ്രതിനിധി സമ്മേളനം മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ടി എ മൂസ ഉദ്ഘാടനം ചെയ്തു. ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. പിവൈ ആസിഫ് ഉപ്പള സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം ബി യൂസിഫ് ഹാജി പതാക ഉയർത്തി.
യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഗോൾഡൻ അബ്ദുൽ റഹ്മാൻ പ്രമേയ വിശദീകരണ പ്രഭാഷണം നടത്തി. ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ശുകൂർ ഹാജി, ട്രഷറർ ഗോൾഡൻ മൂസ, ആദം സാഹിബ്, അബ്ദുള്ള മാളിക, പി ബി സലീം, അലി മാസ്റ്റർ, ഉമ്മർ അപ്പോളോ, മക്‌ബോൾ, അശ്റഫ് സിറ്റിസൺ, ഹനീഫ് കൽമറ്റ, ഹമീദ് ബന്ദിയോട്, റഹിമാൻ ബന്ദിയോട്, അസീം മണിമുണ്ട, മുസ്തഫ, ബഷീർ സംഘം, ലത്തീഫ് പത്വാടി, നൗഫൽ ചെറുഗോളി, ജലീൽ അടക്ക, ഇസ്മായിൽ ഓളയം, മുനീർ ബന്ദിയോട്, നൗഫൽ ചെറുഗോളി നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള കൗൺസിൽ മീറ്റ് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീർ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് സൈഫുള്ള തങ്ങൾ, ബഷീർ മൊഗർ, മുക്താർ, ഫാറൂഖ് ചെക്ക്പോസ്റ്റ് സംസാരിച്ചു. യൂത്ത് ലീഗ്
ജില്ലാ സെക്രട്ടറി അസീസ് കളത്തൂർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പ്രസിഡണ്ടായി ഇർഷാദ് മലങ്കയ്നെയും വൈസ്.പ്രസിഡണ്ടുമാരായി റഷീദ് റെഡ് ക്ലബ്ബ്, സൂപി ബന്ദിയോട്, സറഫുദീൻ പെരിങ്ങാടി, സഫറുള്ള മണിമുണ്ട, ആസിഫ് മുട്ടം, റഫീഖ് ബേക്കൂറിനെയും ജനറൽ സെക്രട്ടറിയായി പിവൈ ആസിഫ് ഉപ്പളയെയും ജോ.സെക്രട്ടറിമാരായി ഹൈദർ അടക്ക, നൗഷാദ് പത്വാടി, നൗഫൽ ചെറുഗോളി ഖലീൽ ചിനമോഗർ,സമീർ ബോണ്ട് എന്നിവരെയും ട്രഷറായി ഫാറൂഖ് മാസ്റ്റരിനെയും തിരഞ്ഞെടുത്തു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.