ദേശിയ പാതയുടെ ശോചനീയാവസ്ത: മുസ്ലിം ലീഗ് ജനപ്രതിനിധികൾ എൻഎച്ച് ഡിവിഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി

0
201

കാസറകോഡ്: (www.mediavisionnews.in) തല്ലപ്പാടി – കാസർകോട് ദേശിയപാതയിലെ ആളെ കൊല്ലും മരണകുഴികൾ ഉടൻ നികത്തി ജനങ്ങൾക്ക് മെച്ചപ്പെട്ട സഞ്ചാര സൗകര്യമൊരുക്കണമെന്ന ആവശ്യവുമായി മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ശക്തമായ പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് ജന പ്രിതിനിധികൾ കാസറകോഡ് പുലിക്കുന്നിലെ ദേശീയപാത ഡിവിഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി സ്കൂൾ ജംഗ്ഷനിൽ നിന്നും പ്രകടനമായാണ് ജനപ്രതിനിധികൾ എത്തിയത്.

രോഗികളുമായി മംഗളൂരുവിലെ ആശുപത്രികളിലേക്കും മറ്റും പോകുന്ന ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളെയും മറ്റു അവശ്യ സർവീസുകളെയും ദേശിയപാതയിലെ പാതാള കുഴികൾ ഗുരുതരമായാണ് ബാധിച്ചിരിക്കുന്നത്. ഇനിയും ജനങ്ങളുടെ ക്ഷമ പരീക്ഷിക്കാനാണ് സർക്കാരിനും നാഷണൽ ഹൈവേ വിഭാഗത്തിനും താൽപര്യമെങ്കിൽ മുസ്ലിം ലീഗിന് കൈയ്യും കെട്ടി നോക്കി നിൽക്കാനാവില്ലന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത മുസ്ലിം ലീഗ് ജില്ല പ്രിസിഡണ്ട് എംസി ഖമറുദ്ധീൻ പറഞ്ഞു. ഈ അനീതിക്കെതിരെ ബഹുജന പ്രക്ഷോപങ്ങൾക്ക് മുസ്ലിം ലീഗ് നേതൃത്വം നൽകുമെന്നും അദ്ധേഹം പറഞ്ഞു.

മണ്ഡലം പ്രിസിഡണ്ട് ടിഎ മൂസ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം അബ്ബാസ് സ്വാഗതം പറഞ്ഞു. ജില്ല ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്മാൻ, ജില്ല ഭാരവാഹികളായ വി.പി അബ്ദുൽ കാദർ, അസീസ് മരിക്കെ, അബ്ബാസ് ഓണന്ത, എ.കെ ആരിഫ് ,മഞ്ചേശ്വരം ബ്ലോക്ക് പ്രിസിഡണ്ട് എ.കെ.എം അഷ്റഫ്, ഗ്രാമ പഞ്ചായത്ത് പ്രിസിഡണ്ട്മാരായ ശാഹുൽ ഹമീദ്, അസീസ് ഹാജി, ബിഎ മജീദ്, പുണ്ഡരീകാക്ഷ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ഫരീദ സകീർ, മുംതാസ് സമീറ പ്രസംഗിച്ചു. പ്രിതിനിധികളായ സൈഫുള്ളതങ്ങൾ, എം അബ്ദുല്ല മുഗു, ബിഎൻ മുഹമ്മദാലി, ബിഎം മുസ്തഫ, മുസ്തഫ ഉദ്യാവർ, ഫാത്തിമ അബ്ദുല്ല കുഞ്ഞി, മുഹമ്മദ് കുഞ്ഞി മിയപദവ്, മുഹമ്മദ് ഉപ്പള, മുഹമ്മദ് കുഞ്ഞി കോയിപ്പാടി, റസ്സാക് ബാപ്പായിതോട്ടി, ഇകെ മുഹമ്മദ്കുഞ്ഞി, സിദ്ധിക് ഹാജി കണ്ഡിഗെ, സിദ്ധീക് ഒളമുഗർ, റഫീക്ക് കണ്ണൂർ, തുടങ്ങിയവർ നേതൃത്വം നൽകി. പിന്നീട് നേതാക്കളും ജനപ്രിതിനിധികളും എഎക്സിയെ കണ്ട് നിവേദനങ്ങൾ നൽകി. സെപ്തംബർ 10 ന് മുമ്പായി മുഴുവൻ കുഴികളും അടക്കാനുള്ള സംവിധാനം ഉണ്ടാക്കുമെന്ന് ഉറപ്പ് നൽകി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here