തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം; സംസ്ഥാനത്ത് പുതിയ പഞ്ചായത്തുകള്‍ രൂപവത്കരിക്കുന്നു

0
238

തിരുവനന്തപുരം: (www.mediavisionnews.in) അടുത്ത വര്‍ഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി സംസ്ഥാനത്ത് പുതിയ ഗ്രാമ പഞ്ചായത്തുകള്‍ രൂപവത്കരിക്കുന്നു. തദ്ദേശസ്വയം ഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. 2011-ലെ സെന്‍സസ് അടിസ്ഥാനമാക്കിയാണ് പുതിയ പഞ്ചായത്തുകള്‍ രൂപവത്കരിക്കുക. അതേ സമയം സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് പുതിയ നഗരസഭകളും കോര്‍പ്പറേഷനുകളും ഇപ്പോള്‍ രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല.

27,340ലധികം ജനസംഖ്യ, 32 ചതുരശ്ര കി.മീറ്ററിലധികം വിസ്തീര്‍ണ്ണം, 50 ലക്ഷത്തിന് മുകളിലുള്ള തനത് വരുമാനം തുടങ്ങിയ മാനദണ്ഡങ്ങള്‍ കണക്കാക്കിയാണ് പുതിയ പഞ്ചായത്തുകള്‍ രൂപവത്കരിക്കുക. നാല് പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്ത് ഒരു ബ്ലോക്ക് പഞ്ചായത്തും രൂപവത്കരിക്കണം. 

ഇതു സംബന്ധിച്ച് മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്ത് ഈ മാസം തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് തീരുമാനം. പഞ്ചായത്തുകളെ നഗരസഭകളാക്കി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്യേണ്ടതില്ലെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നുണ്ട്. സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് ഈ തീരുമാനമെന്നാണ് സൂചന. യുഡിഎഫ് സര്‍ക്കാരും പഞ്ചായത്തുകളെ വിഭജിക്കാനുള്ള ശ്രമം നടത്തിയിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here