കുമ്പള റെയിൽവേ സ്റ്റേഷൻ വികസനം: മംഗലാപുരം റീജിണൽ റെയിൽവേ അസിസ്റ്റന്റ് എഞ്ചിനീയറും സംഘവും കുമ്പള റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു

0
251

കുമ്പള: (www.mediavisionnews.in) കുമ്പള റെയിൽവേ സ്റ്റേഷന്റെ വികസനവുമായി ബന്ധപ്പെട്ട് മംഗലാപുരം റീജിണൽ റെയിൽവേ അസിസ്റ്റന്റ് എഞ്ചിനീയർ രവി മീത്തലിന്റെ നേതൃത്വത്തിലുള്ള സംഘം കുമ്പള റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. റെയിൽവേ ഡെവലെപ്മെന്റ് ഫോറം ഭാരവാഹികളായ ഫരീദ സകീർ, ലക്ഷ്മൺ പ്രഭു, അഷ്‌റഫ് കർള, വി രവീന്ദ്രൻ, സിദ്ദിഖ് അലി മൊഗ്രാൽ, നാഗേഷ് കർള, വി നാഗേഷ് കുമ്പള, ബിഎൻ മുഹമ്മദലി, അബ്ദുൽ റഹ്‌മാൻ ഉദയ, അബ്ദുല്ല കോഹിനൂർ, അഡ്വ; സകീർ അഹമ്മദ്, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

നേരത്തെ കുമ്പള റെയിൽവേ സ്റ്റേഷന്റെ വികസനവുമായി ബന്ധപ്പെട്ട ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സൺ ഫരീദ സകീർ മംഗലാപുരം റീജിണൽ റെയിൽവേ അസിസ്റ്റന്റ് എഞ്ചിനീയർക്ക് നിവേദനം നൽകിയിരുന്നു. തുടർന്ന് കുമ്പള റെയിൽവേ സ്റ്റേഷന്റെ വികസനത്തിനായി വിവിധ മേഖലയിലെ വ്യക്തികളെ ഉൾപ്പെടുത്തി ‘റെയിൽവേ ഡെവലെപ്മെന്റ് ഫോറം’ എന്ന കൂട്ടായ്മയും രൂപീകരിച്ചിരുന്നു.

ചടങ്ങിൽ സീനിയർ മെമ്പർ മാരായ അസീസ് എംകെ, സാലി എകെ, അബ്ദുൽ റഹിമാൻ എറമു, റസാഖ് സിഎ, റസാഖ് സിഎ, ഷാഫി കെ, ബഷീർ. അൽ ഐൻ, അബൂബക്കർ. അൽ ഐൻ, അഷറഫ് അലി, അസ്‌കർ അലി, തുടങ്ങിയ ഗൾഫ് മെമ്പർമാരും പൗര പ്രമുഖനും ആരിഫ് ഫിദ , സാമൂഹിക പ്രവർത്തകൻ അബ്ദുല്ല ഗുരുക്കൾ എന്നിവർ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here