കലുഷിതമായ സാമൂഹികാന്തരീക്ഷത്തില്‍ ജനകീയ സൗഹൃദ കൂട്ടായ്മകളുടെ പ്രസക്തിയേറെ: എം.എല്‍.എ

0
217

കാസര്‍കോട് (www.mediavisionnews.in): കലുഷിതമായ സാമൂഹികാന്തരീക്ഷത്തില്‍ ജനകീയ സൗഹൃദ കൂട്ടായ്മകളുടെ പ്രസക്തിയേറെയെന്ന് കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് അഭിപ്രായപ്പെട്ടു. കാസര്‍കോട് സൗഹൃദ ഐക്യവേദിയുടെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ അബ്ദുല്ല പടിഞ്ഞാര്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം മുഖ്യാതിഥിയായി സലാം കുന്നില്‍, ലത്തീഫ് ചെമ്മനാട്, സിദ്ദീഖ് ഒമാന്‍, അബൂ തായി, അബ്ദുല്ലക്കുഞ്ഞി, ഹമീദ് കാവില്‍, കെ.എം ബഷീര്‍ തൊട്ടാന്‍ സംസാരിച്ചു. സലീം അത്തിവളപ്പില്‍ സ്വാഗതവും നിസാര്‍ പെറുവാഡ് നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here