ഉപ്പള (www.mediavisionnews.in) : ഗണേഷോത്സവത്തിന്റെ ഭാഗമായി ഉപ്പള നഗരത്തിൽ നടത്തിയ ഘോഷയാത്രയിൽ പട്ടാളവേഷം ധരിച്ച് നിശ്ചല ദൃശ്യം അവതരിപ്പിച്ച സംഭവത്തിൽ നിയമനടപടി ആവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് രംഗത്തുവന്നു.
പട്ടാളവേഷത്തിൽ ഒരാൾ തോക്കേന്തി നിൽക്കുന്നതായുള്ള ടാബ്ലോയാണ് ഘോഷയാത്രത്തിൽ അണിനിരന്നത്. സൈനിക വേഷത്തെയും രാജ്യത്തെ സൈനികരെയും അപമാനിച്ച സംഭവത്തിൽ എത്രയും വേഗം കേസെടുക്കാൻ പൊലിസ് തയ്യാറാകണമെന്നാണ് പോപുലര്‍ ഫ്രണ്ട് മഞ്ചേശ്വരം ഏരിയ കമ്മിറ്റി മഞ്ചേശ്വരം പൊലീസിൽ നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നത്.
അഞ്ചു വര്‍ഷം മുന്‍പ് കാഞ്ഞങ്ങാട് നടന്ന നബിദിന റാലിയില്‍ പങ്കെടുത്ത യുവാക്കള്‍ പട്ടാള സമാന വേഷം ധരിച്ചുവെന്ന് ആരോപിച്ച് ഏറെ കോലാഹലങ്ങളുണ്ടാക്കുകയും കടുത്ത വകുപ്പുകള്‍ ചേര്‍ത്ത് പോലിസ് സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.
ഇതാടെ ഗണേഷോത്തവ ഘോഷയാത്രയിലെ സൈനീക വേഷം വിവാദമായിരിക്കുകയാണ്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.