ഉപതിരഞ്ഞെടുപ്പ് യെദിയൂരപ്പയ്ക്ക് നിര്‍ണായകം; 6 മണ്ഡലങ്ങൾ പിടിക്കണം

0
186

ബംഗളൂരു: (www.mediavisionnews.in) കർണാടകയിൽ 15 മണ്ഡലങ്ങളിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ബിജെപി സർക്കാരിന് നിർണായകം. 6 മണ്ഡലങ്ങളിൽ വിജയം നേടാനായാൽ മാത്രമേ യെദിയൂരപ്പ സർക്കാരിന് ഭരണം നിലനിർത്താനാകൂ. അതേസമയം കോൺഗ്രസും ദളും സഖ്യമില്ലാത്തയാണ് ഇത്തവണ അങ്കത്തിനിറങ്ങുക.

രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ ഭരണത്തിലേറിയ ബിജെപി സർക്കാർ തുടരുമോ, അതോ വീണ്ടും രാഷ്ട്രീയ മാറ്റങ്ങൾക്കും അട്ടിമറിക്കും, കർണാടക വേദിയാകുമോ. 15 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്ന കാര്യങ്ങൾ ഇവയാണ്. സഖ്യസർക്കാരിന്റെ പതനത്തിന് പിന്നാലെ പ്രചാരണം സജീവമാക്കി കോൺഗ്രസ് മേൽകൈ ഉറപ്പിച്ചിട്ടുണ്ട്.

ഇത്തവണ സഖ്യമായി മത്സരിക്കാനില്ലെന്ന് കോൺഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒന്നിച്ചു നിൽക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്ന ദൾ ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡയും ഒടുവിൽ നിലപാട് മാറ്റി. 15 മണ്ഡലങ്ങളിലും ദൾ ഒറ്റയ്ക്കിറങ്ങും.കോൺഗ്രസും ദളും തമ്മിലുള്ള ഭിന്നിപ്പുകൾ മുതലെടുക്കാൻ തക്കം പാർത്തിരുന്ന ബിജെപിക് ഇതോടെ സമ്മർദ്ദമേറി. 6 സീറ്റെങ്കിലും നേടിയില്ലെങ്കിൽ ബിജെപിക്ക് ഭരണം നഷ്ടമാകും. അയോഗ്യരാക്കപ്പെട്ട വിമതരുടെ ബന്ധുക്കളെ സ്ഥാനാർഥികളായി പരിഗണിക്കുമെന്നാണ് പാർട്ടി നിലപാട്. മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ ഇന്നലെ വിമതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here