ഹൊസങ്കടിയിൽ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയ കേസിൽ കാലിയ റാഫീഖ്‌ കൊലക്കേസ് പ്രതി അറസ്റ്റിൽ

0
251

മഞ്ചേശ്വരം: (www.mediavisionnews.in) ഹൊസങ്കടിയിൽ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ വെച്ച കേസിൽ കാലിയ റഫീഖ് കൊലക്കേസിലെ പ്രതിയെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. പാണത്തൂർ ചെമ്പേരിയിലെ അബ്ദുൽ റഷീദി(35)നെയാണ് മഞ്ചേശ്വരം സ്റ്റേഷൻ ഹൗസ് ഓഫീസർ ദിനേശനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 22 നാണ് മജിർപള്ളം പദവിലെ അബൂബക്കറിന്റെ മകനും തൊക്കോട്ടെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിയുമായ ഹാരിസി(17)നെ തട്ടിക്കൊണ്ടുപോയത്.

ഗൾഫിലെ അധോലോക സംഘത്തിന്റെ നിർദ്ദേശപ്രകാരമാണ് അഞ്ചംഗ സംഘം വീടിന് സമീപം വെച്ച് കാറിൽ തട്ടിക്കൊണ്ടുപോയത്. മാസങ്ങൾക്ക് മുമ്പ് ഗൾഫിൽ നിന്ന് കൊടുത്ത സ്വർണ്ണം ഹാരിസിന്റെ ബന്ധു തിരിമറി നടത്തിയെന്ന് ആരോപിച്ചാണ് തട്ടിക്കൊണ്ടുപോയത്. അഞ്ച് ദിവസത്തോളം ബന്ദിയാക്കി വെച്ച ശേഷം ഒരു കോടി 20 ലക്ഷം രൂപ നൽകുമെന്ന ഉറപ്പിന്മേലാണത്രെ ഹാരിസിനെ സംഘം വിട്ടയച്ചത്.

മൂന്ന് വർഷം മുമ്പ് ഉപ്പള മണിമുണ്ടയിലെ ഗുണ്ടാത്തലവൻ കാലിയ റഫീഖിനെ തലപ്പാടി കെ.സി റോഡിൽ വെച്ച് വെട്ടിയും വെടിവെച്ചും കൊലപ്പെടുത്തിയ കേസിലെ അഞ്ചാം പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

നാല് പ്രതികൾക്കും തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിനും വേണ്ടി പോലീസ് അന്വേഷണ ഊർജിതമാക്കിയിരിക്കുകയാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here