സ്‌കൂട്ടറിൽ കടത്താൻ ശ്രമിച്ച 7.8 ലക്ഷം രൂപയുമായി തളിപ്പറമ്പ് സ്വദേശി പിടിയിൽ

0
188

ബദിയടുക്ക: (www.mediavisionnews.in) രേഖയില്ലാതെ സ്കൂട്ടറിൽ കടത്തിയ 7,08000 രൂപയുമായി തളിപ്പറമ്പ് സ്വദേശിയെ കാസർകോട് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് അള്ളംകുളയിലെ അബ്ദുൽ സെയ്യിദി(50)നെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ച രാത്രി 9 മണിക്ക് പെർള ചെക്ക് പോസ്റ്റിൽ വെച്ച് കാസർകോട് എക്സൈസ് സർക്കിൽ ഇൻസ്പെക്ടർ ടി.എം ശ്രിനിവാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

പണം കടത്താൻ ഉപയോഗിച്ച കെ.എൽ 14 വി 7855 സ്കൂട്ടർ കസ്റ്റഡിലെടുത്തു. വാഹന പരിശോധക്കിടെ എക്സൈസ് സംഘത്തെ കണ്ട സയ്യിദ് സ്കൂട്ടർ വെട്ടിച്ച് രക്ഷപ്പെടുന്നതിനെയാണ് പിടികൂടിയത്. പരിശോധനയിൽ സ്കൂട്ടറിന്റെ സീറ്റിനടിയിൽ പ്പാസ്റ്റിക്ക് കവറിൽ ഒളിപ്പിച്ചു വെച്ച പണമാണ് പിടികൂടിയത്. കേസ് പിന്നീട് ബദിയടക്ക പോലീസിന് കൈമാറി.

പ്രിവിന്റിവ് ഓഫിസർമാരായ പി.കെ വിനയരാജ്, ശ്രിജീത് വാഴയിൽ, എക്സൈസ് സിവിൽ ഓഫിസർ കെ. മഹേഷ് ഡ്രൈവർ പി.വി മഹേഷ്, പെർള ചെക്ക് പോസ്റ്റിലെ സിവിൽ ഓഫിസർ ശരത്ത് എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here