മംഗളൂരു: (www.mediavisionnews.in) മലയാളികള്‍ ഉള്‍പ്പെട്ട വ്യാജ അന്വേഷണ സംഘം മംഗളൂരുവില്‍ പിടിയില്‍. അഞ്ച് മലയാളികളും നാല് കര്‍ണാടക സ്വദേശികളുമാണ് പിടിയിലായത്. നാഷണല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പേരില്‍ ഹോട്ടലില്‍ മുറി എടുത്ത സംഘത്തെ പൊലീസ് പിടികൂടുകയായിരുന്നു.
ഇതേപേരില്‍ ബോര്‍ഡ് വെച്ച ഇവരുടെ വാഹനവും പൊലീസ് പിടികൂടി. ഇവര്‍ എന്തിനാണ് മംഗളൂരുവില്‍ എത്തിയത് തുടങ്ങിയ കാര്യങ്ങളൊന്നും പൊലീസ് ഇതുവരെ പുറത്തുവിട്ടില്ല. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് അക്രമമുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പൊലീസ് മംഗളൂരുവില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ അന്വേഷണ സംഘം പിടിയിലായത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.