മാംസം കയറ്റിപ്പോയ ലോറി തട്ടിയെടുത്തു; എട്ടുലക്ഷം രൂപയുടെ മാംസഭാഗങ്ങള്‍ കൊള്ളയടിച്ചതായി പരാതി

0
221

കൊരട്ടി: (www.mediavisionnews.in) മാംസം കയറ്റിപ്പോയ ലോറി തട്ടിയെടുത്ത് എട്ടുലക്ഷം രൂപ വരുന്ന മാംസഭാഗങ്ങള്‍ കൊള്ളയടിച്ചതായി പരാതി.സംസ്‌കരിച്ച് കയറ്റിയയയ്ക്കാന്‍ കൊച്ചിയില്‍നിന്ന് ഹൈദ്രാബാദിലേക്ക് കൊണ്ടുപോകുമ്പോള്‍ പൊങ്ങത്തുവച്ച് രാത്രി 10 മണിയോടെയാണിത് തട്ടിയെടുത്തത്.

കാറിലെത്തിയ സംഘമാണ് ലോറി തട്ടിയെടുത്തത്. കാറിലെത്തിയ സംഘം പഞ്ചാബി ദാബക്ക് സമീപത്തുവച്ച് ലോറി തടയുകയായിരുന്നു. തുടര്‍ന്ന് ലോറിയിലുണ്ടായ രണ്ട് ഡ്രൈവര്‍മാരെ കാറിലേക്ക് ബലമായി കയറ്റുകയും കാറിലുണ്ടായിരുന്ന ഒരാള്‍ ലോറിയുമായി പോവുകയായിരുന്നു. പിന്നീട് ലോറിയിലുണ്ടായവരെ മൊബൈലും മറ്റും പിടിച്ചുവാങ്ങി ഒന്നര മണിക്കൂറോളം പല ഭാഗങ്ങളിലായി കറക്കിയശേഷം ചാലക്കുടി പോട്ടയില്‍ ഇറക്കിവിട്ടു.

ശേഷം ആടിന്റെ ബോട്ടി അടക്കമുള്ള മാംസഭാഗങ്ങള്‍ തട്ടിയെടുത്ത് ലോറി കൊരട്ടി സെന്റ് അന്തോണീസ് പള്ളിക്ക് സമീപത്ത് ഉപേക്ഷിച്ചു. ലോറിയിലെ ഡ്രൈവര്‍മാര്‍ കൊരട്ടി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here