മഞ്ചേശ്വരത്തെ സംഘർഷനീക്കം ചെറുത്ത് തോൽപിക്കണം: സി.പി.എം

0
185

കാസർകോട് (www.mediavisionnews.in)  :മഞ്ചേശ്വരത്തിന്റെ തീരദേശ മേഖലയിൽ ക്രിസ്ത്യൻ പള്ളിയും, വീടും ആക്രമിച്ച് സംഘർഷം സൃഷ്ടിക്കാനുള്ള ഗൂഢനീക്കം ജാഗ്രതയോടെ ഇടപെട്ട് ചെറുത്ത് തോൽപ്പിക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.

ഇപ്പോഴത്തെ കുഴപ്പങ്ങൾക്ക് കാരണക്കാരായ സാമൂഹ്യദ്രോഹികളുടെ വിളയാട്ടത്തെ അടിച്ചമർത്താൻ പോലീസ് ശക്തമായ നടപടിയെടുക്കണം. നാട്ടുകാർ ഒന്നടങ്കം എതിർക്കുന്ന മണൽ മാഫിയക്കെതിരെയും, കടൽക്കരയിലെ മണലൂറ്റിനെതിരെയും അധികൃതർക്ക് പരാതി നൽകിയ റീത്തഫെലിക്സ് ഡിസൂസയെ വീടുകയറി ആക്രമിച്ച സംഭവത്തിലും, പള്ളി ആക്രമിച്ച സംഭവത്തിലും പ്രതികളെ പിടികൂടാൻ പോലീസ് നടപടി ഉർജ്ജിതമാക്കണം. പള്ളിക്ക് കല്ലെറിഞ്ഞ സംഭവത്തിൽ ഗൂഡാലോചനക്കാരെ ഉൾപ്പെടെ പുറത്തക്കൊണ്ടുവരുന്ന വിധത്തിൽ സമഗ്രമായ അന്വേഷണം നടത്താനുള്ള സംവിധാനം ഉണ്ടാക്കണം.

സാമൂഹ്യ വിരുദ്ധ ശക്തികളെ ഒറ്റപ്പെടുത്താനും നാടിന്റെ സമാധാന സൂക്ഷിക്കാനും ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here