തിരുവനന്തപുരം (www.mediavisionnews.in) :മഞ്ചേശ്വരം മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് മറ്റ് മണ്ഡലങ്ങള്‍ക്കൊപ്പം നടത്താനാവുമെന്ന് തിരഞ്ഞുടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ പറഞ്ഞു. തിരഞ്ഞെടുപ്പ് കേസില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ 42,000 രൂപ കെട്ടിവെക്കാനുണ്ട്. ഇത് കെട്ടിയാലുടന്‍ നടപടി തുടങ്ങും.
കോടതി വിധി വരുന്നതിന് ശേഷം ആറ് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ മതി. നിലവിലുണ്ടായിരുന്ന എം.എല്‍.എ. മരിച്ചത് മുതലല്ല കണക്കാക്കുകയെന്നും ടിക്കാറാം മീണ പറഞ്ഞു. എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് എന്നീ നിയമസഭാ മണ്ഡലങ്ങള്‍ക്കൊപ്പമായിരിക്കും മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ്.
ആറു മാസത്തിനിടയില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടതിനാലാണ് പാലായില്‍ മാത്രം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഗൂഢാലോചനയുണ്ടെന്ന് പറയുന്നവര്‍ ആത്മ പരിശോധന നടത്തണമെന്ന് കോടിയേരിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി മീണ പറഞ്ഞു.
രാഷ്ട്രീയ നേതാക്കള്‍ക്ക് എന്തും പറയാമെന്നും അദ്ദേഹം പറഞ്ഞു. അന്തിമ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ്. അതിന് കമ്മീഷന് വിവേചനാധികാരമുണ്ടെന്നും ടിക്കറാംമീണ പറഞ്ഞു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.