ബലിപെരുന്നാള്‍ പ്രമാണിച്ച് യു.എ.ഇയില്‍ 430 തടവുകാര്‍ക്ക് മോചനം; ഉത്തരവിട്ട് ഭരണാധികാരി

0
254

ദുബായ് (www.mediavisionnews.in)  : യു.എ.ഇയില്‍ ബലിപെരുന്നാള്‍ പ്രമാണിച്ച് 430 തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് മോചിപ്പിക്കാന്‍ ഉത്തരവിട്ടത്.

കുടുംബവുമായി ഒത്തുചേരാനും പുതുജീവിതം നയിക്കാനും മോചിതരാകുന്ന തടവുകാര്‍ക്ക് അവസരം ലഭിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പബ്ലിക് പ്രോസിക്യൂഷന്‍ തടവുകാരെ മോചിപ്പിക്കാനുള്ള നിയമനടപടികള്‍ ദുബായ് പൊലീസുമായി ചേര്‍ന്ന് തുടങ്ങിയതായി ദുബായ് അറ്റോര്‍ണി ജനറല്‍ എസ്സം ഇസ്സ അല്‍ ഹുമൈദാന്‍ പറഞ്ഞു. ശിക്ഷാകാലയളവില്‍ നല്ല പെരുമാറ്റം കാഴ്ച വച്ചവര്‍ക്കാണ് മോചനം.


മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here