തിരുവനന്തപുരം (www.mediavisionnews.in): ളയത്തില്‍ പൊതുമരാമത്ത് വകുപ്പിന് 2611 കോടിയുടെ നാശനഷ്ടമുണ്ടായതായി മന്ത്രി ജി. സുധാകരന്. 1,600 കിലോമീറ്റര്‍ റോഡ് തകര്‍ന്നു. ഇവ പുനര്‍നിര്‍മിക്കാന്‍ 2,000 കോടി വരും. 88 പാലങ്ങള്‍ക്ക് കേടു സംഭവിച്ചു. അതിനു 159 കോടിയും 80 സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കുണ്ടായ നാശം പരിഹരിക്കുന്നതിന് രണ്ടുകോടിയും വേണം. തകര്‍ന്ന 308 കിലോമീറ്റര്‍ ദേശീയപാത പുനര്‍നിര്‍മിക്കാന്‍ 450 കോടി യും വേണ്ടി വരുമെന്ന് ചീഫ് എന്‍ജിനീയര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയതായി മന്ത്രി വ്യക്തമാക്കി. നവകേരള നിർമാണത്തിന്റെ ഭാഗമായി പുനർ നിർമാണ പ്രവൃത്തികള്‍ നടത്തിവരവേയാണ് ഇപ്പോഴത്തെ നാശനഷ്ടമുണ്ടാകുന്നത്.
ദേശീയപാതയിലുണ്ടായ നാശനഷ്ടങ്ങളില്‍ 90 ശതമാനം ഇടുക്കി, വയനാട് ജില്ലകളിലും ബാക്കിയുള്ളവ പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ്, മലപ്പുറം ജില്ലകളിലെ മലയോര പ്രദേശങ്ങളിലുമാണ്. ദേശീയപാത 66, 76,766,966, 85,744, 183 എന്നിവിടങ്ങളിലാണ് കൂടുതല്‍ തകര്‍ച്ച സംഭവിച്ചിട്ടുള്ളത്. മണ്ണിടിച്ചിലിനു പുറമെ സംരക്ഷണ ഭിത്തികള്‍ തകരുകയും റോഡ് താഴുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. ബോഡിമെട്ട് – മൂന്നാര്‍ ദേശീയപാതയില്‍ വലിയ മണ്ണിടിച്ചിലും പാറവീഴ്ചയും മൂലം റോഡ് തകര്‍ച്ച ഉണ്ടായിട്ടുണ്ടെന്നു മന്ത്രി വിശദീകരിച്ചു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.