ധോണിയുടെ വാഹനശേഖരത്തിലെ പുതിയ അതിഥി എത്തി; ഇന്ത്യയില്‍ ഈ വാഹനം സ്വന്തമാക്കുന്ന ആദ്യ വ്യക്തി

0
264

റാഞ്ചി (www.mediavisionnews.in):  മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ വാഹനങ്ങളോടുള്ള കമ്പം ആരാധകര്‍ക്കെല്ലാം അറിയാം. ഇപ്പോഴിതാ ധോണിയുടെ വാഹനശേഖരത്തില്‍ പുതിയ ഒരു അതിഥി കൂടി എത്തിയിരിക്കുന്നു. ആള് ചില്ലറക്കാരനല്ല, ജീപ്പിന്റെ ഗ്രാന്‍ഡ് ഷെറോക്കി ട്രാക്ക്വാക്ക് എസ്‌യു‌വി ആണ് ധോണി സ്വന്തമാക്കിയത്. ഇന്ത്യയില്‍ ഈ വാഹനം വാങ്ങുന്ന ആദ്യ വ്യക്തിയാണ് ധോണിയെന്ന് ഭാര്യ സാക്ഷി ധോണി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.

വീട്ടിലേക്ക് സ്വാഗതം, നിങ്ങളുടെ പുതിയ കളിപ്പാട്ടം എത്തിയിരിക്കുന്നു മഹി, താങ്കളെ ശരിക്കും മിസ് ചെയ്യുന്നു, പുതിയ അതിഥിയുടെ ഇന്ത്യന്‍ പൗരത്വത്തിനായി കാത്തിരിക്കുന്നു, ഇന്ത്യയിലെ ആദ്യത്തെയും ഒരേയൊരു കാറുമാണിത് എന്നായിരുന്നു സാക്ഷി ധോണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.  75.15 ലക്ഷംയ മുതല്‍ 88.69 രൂപവരെയാണ് കാറിന്റെ ഏകദേശ വില.

കശ്മിരിര്‍ സൈനിക സേവനത്തിന് പോയ ധോണി ഇപ്പോള്‍ പാരാച്യൂട് റെജിമെന്റിനൊപ്പം പരിശീലനം നടത്തുകയാണ്. വാഹനപ്രേമിയായ ധോണിയുടെ ശേഖരത്തില്‍ ഫെറാരി 599 ജിടിഒ, ഹമ്മര്‍ എച്ച് 2, ജിഎംസി സിയേറ എന്നീ ആഡംബര വാഹനങ്ങളുണ്ട്. കാറുകളോട് മാത്രമല്ല സൂപ്പര്‍ ബൈക്കുകളോടും ധോണിക്ക് കമ്പമുണ്ട്. കാവസാക്കി നിഞ്ജ എച്ച് 2, കോണ്‍ഫഡറേറ്റ് ഹെല്‍ക്യാറ്റ്, ബിഎസ്എ, സുസുകി ഹയാബുഷ, നോര്‍ട്ടണ്‍ വിന്റേജ് തുടങ്ങിയ വിലകൂടിയ ബൈക്കുകളുടെ ശേഖരവും ധോണിക്കുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here