ന്യൂദല്‍ഹി: (www.mediavisionnews.in) കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ ഹവാല കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. അദ്ദേഹത്തെ ചോദ്യം ചെയ്യലിനായി ദില്ലിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് ഒരു മണിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകാനാണ് ശിവകുമാറിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കര്‍ണാടക പിസിസി അധ്യക്ഷസ്ഥാനത്തേക്ക് ശിവകുമാറിനെ പരിഗണിച്ചേക്കുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിനു തൊട്ടു പിന്നാലെയാണ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്. 2018ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചോദ്യം ചെയ്യല്‍.
ഡി കെ ശിവകുമാറും അദ്ദേഹത്തിന്റെ സഹായി എസ് കെ ശര്‍മ്മയും വന്‍തോതിലുള്ള കണക്കില്‍പ്പെടാത്ത പണം പല ഹവാല ചാനലുകളിലൂടെയും കൈമാറ്റം ചെയ്‌തെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് ആദായനികുതി വകുപ്പ് ബംഗളൂരു പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.
ന്യൂദല്‍ഹി: (www.mediavisionnews.in)