ജമ്മു കശ്മീരിൽ അർധരാത്രി നിരോധനാജ്ഞ; പ്രമുഖ നേതാക്കള്‍ വീട്ടുതടങ്കലില്‍

0
197


ശ്രീ​ന​ഗ​ര്‍: (www.mediavisionnews.in) അർധരാത്രികശ്മീരിൽ താഴ്‍വരയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.സംസ്ഥാനത്തെ പ്രധാന നേതാക്കളെ കൂട്ടത്തോടെ വീട്ടു തടങ്കലിലാക്കി. മുൻ മുഖ്യമന്ത്രിമാരായ പിഡിപി നേതാവ് മെഹബൂബ മുഫ്തിയെയും നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയെയുമാണ് വീട്ടുതടങ്കലിലാക്കിയത്. പീപ്പിൾസ് കോൺഫറൻസ് നേതാവ് സജ്ജാദ് ലോണിനെയും വീട്ടു തടങ്കലിലാക്കിയിട്ടുണ്ട്. ഞായറാഴ്ച അർധരാത്രി മുതൽ വീട്ടു തടങ്കലിലാണെന്നാണ് ഒമർ അബ്ദുല്ല ട്വീറ്റ് ചെയ്തിരുന്നു.

സംസ്ഥാനത്തെ സുപ്രധാന മേഖലകളെല്ലാം അതീവ സുരക്ഷയിലാണ്. അര്‍ദ്ധസൈനിക വിഭാഗത്തെ വിന്യസിച്ചിരിക്കുകയാണ്‌. സംസ്ഥാനത്ത് മൊബൈല്‍ സേവനങ്ങളടക്കം റദ്ദാക്കിയിരിക്കുകയാണ്‌. ഇതിന് പിന്നാലെ ഹുറിയത്ത് നേതാവ് സയ്യിദ് അലി ഗിലാനിയുടെ ട്വിറ്റരര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here