ഖുര്‍ആന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിനു കത്ത്

0
261

ന്യൂഡല്‍ഹി: (www.mediavisionnews.in) ദേശസുരക്ഷയ്ക്കു ഭീഷണിയുയര്‍ത്തുന്നുവെന്ന് ആരോപിച്ച് ഖുര്‍ആന്‍ ഇന്ത്യയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കത്ത്.

തീവ്രഹിന്ദുത്വ സംഘടനയായ ഹിന്ദുസേനയുടെ ദേശീയ പ്രസിഡന്റ് വിഷ്ണു ഗുപ്തയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ചീഫ് സെക്രട്ടറിക്ക് ചൊവ്വാഴ്ച കത്ത് നല്‍കിയത്. ഖുര്‍ആന്‍ രാജ്യരക്ഷയ്ക്കും ലോക സമാധാനത്തിനും ഭീഷണിയാണെന്നും അമുസ്‌ലിംകള്‍ക്കും പൂര്‍വ മുസ്‌ലിംകള്‍ക്കുമെതിരേ അക്രമങ്ങള്‍ക്ക് പ്രോല്‍സാഹിപ്പിക്കുന്ന നിരവധി വാക്യങ്ങളുണ്ടെന്നും കത്തില്‍ ആരോപിക്കുന്നു.

ന്യൂഡല്‍ഹി നിസാമുദ്ദീനിലെ ഒരു കടയില്‍നിന്ന് ഖുര്‍ആന്റെ കോപ്പി വാങ്ങി വായിച്ചപ്പോഴാണ് അതിലെ അക്രമങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന വാക്കുകള്‍ വ്യക്തമായത്. അല്ലാഹുവിന്റെ ശത്രുക്കള്‍ക്കെതിരേ പോരാടി മരണപ്പെട്ടാല്‍ സ്വര്‍ഗത്തില്‍ സുന്ദരികളായ ഹൂറിമാരെയും മറ്റും ലഭിക്കുമെന്നു വാഗ്ദാനം ചെയ്ത് അമുസ്‌ലിംകള്‍ക്കും പൂര്‍വ മുസ്‌ലിംകള്‍ക്കുമെതിരേ അക്രമത്തെ പ്രോല്‍സാഹിപ്പിക്കുകയാണ്. വിക്കിഇസ്‌ലാം.നെറ്റ് എന്ന വെബ്‌സൈറ്റ് പരിശോധിച്ചപ്പോള്‍ തന്റെ കണ്ടെത്തലുകള്‍ സത്യമാണെന്ന് ബോധ്യപ്പെട്ടെന്നും ഇസ്‌ലാംമത സ്ഥാപകനായ മുഹമ്മദ് നബിയുടെ നിര്‍ദേശപ്രകാരം നിരവധി പേരെ കൊലപ്പെടുത്തിയതായി കണ്ടെത്താനായെന്നും വിഷ്ണു ഗുപ്ത ആരോപിക്കുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here