കേരളത്തെ മുക്കിക്കൊന്നത് 40 ശതമാനം അധികം കിട്ടിയ കൊടുംമഴ ; കാലാവസ്ഥാ വ്യതിയാനത്തില്‍ 68 ദിവസത്തെ കാലവര്‍ഷം ഒരാഴ്ചയായി ചുരുങ്ങി ; പെയ്തത് സാധാരണ മണ്‍സൂണിന്റെ അഞ്ചു മടങ്ങ്

0
219

തിരുവനന്തപുരം: (www.mediavisionnews.in) ജലപ്രളയവും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും നൂറിലധികം പേരുടെ ജീവനെടുത്ത കേരളത്തില്‍ വെറും ഒരാഴ്ചത്തെ മഴ സമ്മാനിച്ചത് കാലവര്‍ഷത്തില്‍ സാധാരണ കിട്ടുന്നതിനേക്കാള്‍ അഞ്ചു മടങ്ങ് കൂടുതല്‍ മഴ. കേരളത്തില്‍ 68 ദിവസം നീണ്ടു നില്‍ക്കുന്ന കാലവര്‍ഷം പെയ്യുന്നത് 92.6 മില്ലി മീറ്റര്‍ ആയിരുന്നെങ്കില്‍ കഴിഞ്ഞ ആറു ദിവസം കൊണ്ടു പെയ്തത് ഇതിന്റെ 40 ശതമാനം അധികം മഴ.

ജൂണ്‍ മുതലുള്ള മഴ ചതിക്കുകയും കര്‍ക്കടകം തണുപ്പനാകുകയും ചെയ്തതോടെ ആഗസ്റ്റ് 7 വരെ കേരളം രാജ്യത്ത് തന്നെ മണ്‍സൂണ്‍ കാര്യമായി ഏല്‍ക്കാതെ പോയ സംസ്ഥാനമായിരുന്നു. 14 ല്‍ 11 ജില്ലകളിലും പെയ്യാതെ 27 ശതമാനമായിരുന്നു മഴയുടെ കുറവ് അനുഭവപ്പെട്ടത്. എന്നാല്‍ കേവലം ആറു ദിവസം കൊണ്ട് കേരളത്തെ കാലവര്‍ഷം വെള്ളത്തില്‍ മുക്കി. 14 ല്‍ 11 ജില്ലകളിലും വെള്ളപ്പൊക്കം കണ്ട ആഗസ്റ്റ് 13 വരെ ആറു ദിവസം കേരളത്തില്‍ പെയ്തത് 453.4 മില്ലിമീറ്റര്‍ മഴയായിരുന്നു.

മണ്‍സൂണിന്റെ തുടക്കത്തില്‍ 14 ല്‍ 11 ജില്ലകളിലും കൂടി 20 ശതമാനം കുറവാണ് മഴ രേഖപ്പെടുത്തിയത്. ഇവയില്‍ ആറു ജില്ലകളിലും മഴയുടെ കുറവ് 30 ശതമാനം ആയിരുന്നു. എന്നാല്‍ ആഗസ്റ്റ് 8 മുതല്‍ സംസ്ഥാനത്ത അതിശക്തമായി മഴ പെയ്തപ്പോള്‍ തിരുവനന്തപുരവും കൊല്ലവും ഒഴികെ എല്ലാ ജില്ലകളെയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ബാധിച്ചു. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തെയാണ് ആറു ദിവസത്തെ മഴ അനുസ്മരിപ്പിച്ചത്. 104 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. കാലവര്‍ഷം കേരളത്തിന് പുറമേ കര്‍ണാടകയേയും സൗരാഷ്ട്രയേയും ഗുജറാത്തിനെയും കീഴടക്കി.

ആഗസ്റ്റ് ഏഴു വരെ 30 ശതമാനം മഴ കുറവ് രേഖപ്പെടുത്തിയ സൗരാഷ്ട്ര- ഗുജറാത്ത മേഖലയില്‍ അതിന് ശേഷം 13 വരെ പെയ്തത് 24 ശതമാനം അധിക മഴയായിരുന്നു. മറ്റൊരു മഴക്കുറവ് കണ്ട സംസ്ഥാനമായ കര്‍ണാടകത്തില്‍ ആഗസ്റ്റ് 7 മുതല്‍ 13 വരെ 163.6 എംഎം മഴ പെയ്തു. ആദ്യ ഭാഗത്ത് എട്ടു ശതമാനം കുറവ് മഴ രേഖപ്പെടുത്തിയ കര്‍ണാടകയില്‍ ആറ് ദിവസം കൊണ്ടു പെയ്തത് 21 ശതമാനം അധിക മഴ ആയിരുന്നു. ഇന്ത്യയില്‍ വരള്‍ച്ചാബാധിത പ്രദേശമായി എണ്ണപ്പെട്ടിരുന്ന സൗരാഷ്ട്ര, കച്ച് മേഖലകളില്‍ പോലും ഇത്തവണ കനത്ത മഴയായിരുന്നു. ആഗസ്റ്റ് ഏഴു വരെ ദിവസങ്ങളോളം മഴ പെയ്തപ്പോള്‍ 68 ദിവസം കൊണ്ടു ആഗസ്റ്റ് 7 വരെ കിട്ടിയിരുന്നത് 233 മില്ലി മീറ്റര്‍ മഴയയായിരുന്നു. എന്നാല്‍ ഇത്തവണ ആഗസ്റ്റ് 8 മുതല്‍ ആറു ദിവസം പെയ്ത ശക്തമായ മഴ രേഖപ്പെടുത്തിയതാകട്ടെ 222.8 മിമീയും.

ശക്തമായ മഴ പെയ്തതോടെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളായി അടയാളപ്പെടുത്തിയിരുന്ന 12 ല്‍ ഏഴു ജില്ലകളും വെള്ളത്തിലാകുകയും ചെയ്തു. ഇതിലൂടെ സംഭവിച്ചു കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനമാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സാധാരണഗതിയില്‍ ദിവസങ്ങളോളം നീണ്ടു നിന്നു പെയ്യുന്ന പഴയ രീതിയില്‍ നിന്നും ഏതാനും ദിവസങ്ങള്‍ ശക്തമായി പെയ്യുന്ന നിലയിലേക്ക് കാലവര്‍ഷം മാറിക്കൊണ്ടിരിക്കുകയാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ കാലവര്‍ഷം വെറും ദിവസങ്ങള്‍ കൊണ്ടു മാറിമറിയുന്ന രീതിയില്‍ ഒരു ട്വന്റി20 മത്സരം പോലെ ആയി മാറിയെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിദഗ്ദ്ധര്‍ പറയുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here