കുമ്പള പഞ്ചായത്ത് അധീനതയിലുള്ള കളത്തൂരിലെ 32 കുടുംബങ്ങൾക്ക് താത്കാലിക നമ്പർ അനുവദിച്ചു

0
228

കുമ്പള: (www.mediavisionnews.in) കുമ്പള ഗ്രാമ പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെട്ട കളത്തൂർ ചെക്പോസ്റ്റിലെ ഉബ്ബത്തോടിയിൽ വീട് വെച്ച് താമസിച്ചിരുന്ന പാവപ്പെട്ട 32 കുടുംബങ്ങൾക്ക് താത്കാലിക നമ്പർ പഞ്ചായത്ത് ഭരണ സമിതി അനുവദിച്ചു. വൈദ്യുതി റേഷൻ കാർഡ്, ആധാർ കാർഡ്, ഗ്യാസ് കണക്ഷൻ, വോട്ടർ ഐഡി എന്നിവയ്കായുള്ള സർട്ടിഫിക്കറ്റ് വിതരണം പഞ്ചായത്ത് പ്രിസിഡന്റ് കെ.എൽ പുണ്ഡരീകാക്ഷ നിർവഹിച്ചു. വൈസ് പ്രിസിഡന്റ് ഗീതാ ഷെട്ടി അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.കെ ആരിഫ്, ഫാത്തിമ അബ്ദുല്ല കുഞ്ഞി, കുമ്പള പഞ്ചായത്ത് മുൻ വൈ: പ്രിസിഡന്റ് മഞ്ചുനാഥ് ആൾവ, അംഗങ്ങളായ അരുണ എം. ആൾവ, സുകേഷ് ഭണ്ഡാരി, രമേശ് ഭട്ട്, എ. എസ് ഷൈൻ കുമാർ, സന്തോഷ് കുമാർ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here