ഒരു വര്‍ഷത്തിനിടെ കൂടിയത് 6560 രൂപ; സര്‍വ്വകാല റെക്കോര്‍ഡില്‍ സ്വര്‍ണവില

0
227

കൊച്ചി: (www.mediavisionnews.in) സ്വർണവില വീണ്ടും ഉയർന്നു. പവന് 320 രൂപയാണ് ഇന്ന് മാത്രം കൂടിയത്. ഒരു പവൻ സ്വർണത്തിന് 28640 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 3580 രൂപ. സർവ്വകാല റെക്കോർഡാണിത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ 6560 രൂപയാണ് സ്വർണത്തിന് ഉയർന്നത്.കഴിഞ്ഞ വർഷം ഓഗസ്റ്റ് 16 ന് 22080 രൂപയായിരുന്നു സ്വർണവില.

ഓണം, കല്യാണസീസണുകൾ എത്തിയതാണ് കേരളത്തിൽ സ്വർണവില ഉയരാൻ കാരണം. ആഗോളവിപണിയിലും സ്വർണവില ഉയർന്നു. ട്രോയ് ഔൺസ് സ്വർണത്തിന് 1539 ഡോളറാണ് ഇന്നത്തെ നിരക്ക്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here