ഇൻഡിപെൻഡൻസ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് സെപ്‌തംബർ ഒന്നിന്

0
195

ബന്തിയോട്: (www.mediavisionnews.in) ഇച്ചിലങ്കോട് ദീനാർ നഗർ വിക്ടറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ 27ആം വാർഷികത്തോട് അനുബന്ധിച്ചു സംഘടിപ്പിക്കുന്ന നാലാമത് ഇൻഡിപെൻഡൻസ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് സെപ്റ്റംബർ ഒന്നാം തീയതി നടക്കും. പ്രദേശത്തെ കലാ-കായിക സാംസ്‌കാരിക സാമൂഹ്യ വിദ്യാഭ്യാസ കാരുണ്യ പ്രവർത്തങ്ങളിൽ നിറ സാന്നിധ്യമാണ് വിക്ടറി ക്ലബ്.

കാസർഗോഡ് ജില്ലയിലെയും ദക്ഷിണ കർണാടകയിലെയും പ്രഗത്ഭ ക്ലബുകളായ വിക്ടറി ദീനാർ, ഫ്രണ്ട്‌സ് പച്ചമ്പള, യുണൈറ്റെഡ് ‌ പട്ല, കുമ്പള അക്കാദമി, ടൗൺ ടീം മൊഗ്രാൽ, വൈ.എം.സി മഞ്ചേശ്വർ, നാഷണൽ കാസറഗോഡ്, ആഷ്‌ ഉള്ളാൾ എന്നീ ടീമുകൾ മാറ്റുരയ്യ്ക്കും. വിക്ടറി ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ ദിൽഖുഷ് സ്റ്റേഡിയത്തിൽ വിന്നേഴ്സ് ട്രോഫിക്കും റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയാണ് മത്സരം അരങ്ങേറുന്നത്. 27ആം വാർഷിക ഉദ്ഘാടന പരിപാടി രാവിലെ 10 മണിക്ക്‌ നടക്കുമെന്ന് ക്ലബ്ബ്‌ സെക്രട്ടറി മുഹമ്മദ് ചെങ്കൽ അറിയിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here